Dog named Petunia wins the annual World's Ugliest Dog Contest at the Sonoma-Marin Fair in Santa Rosa, California, U.S., August 8, 2025. REUTERS/Carlos Barria
ലോകത്തിലെ ഏറ്റവും വിരൂപയായ നായയെ കണ്ടെത്താനുള്ള മത്സരത്തിൽ ഫ്രഞ്ച് ബുൾഡോഗ് മിക്സായ പെറ്റൂണിയ വിജയിയായി. രണ്ടരവയസുകാരി നായ്ക്കുട്ടി ഉടമ ഷാനൻ നിമാനൊപ്പമാണ് 'ടുഡേ' മല്‍സരവേദിയിലെത്തിയത് . 5000 ഡോളർ സമ്മാനത്തുകയും, സ്പോൺസറായ മഗ് റൂട്ട് ബിയറിന്‍റെ ലിമിറ്റഡ് എഡിഷൻ ക്യാനുകളിലെ പരസ്യചിത്രമാകാനുള്ള അവസരവും നേടിയാണ് പെറ്റൂണിയയുടെ മടക്കം.
Petunia celebrates winning first place in the World's Ugliest Dog Contest at the Sonoma County Fair in Santa Rosa, Calif., on Friday, Aug. 8, 2025. (AP Photo/Noah Berger)
ഒരിഗോണിലെ യൂജിനില്‍ നിന്നുള്ള നായക്കുട്ടിയാണ് സമ്മാനം നേടിയ പെറ്റൂണിയ. ലാസ് വെഗാസിലെ ഒരു ബ്രീഡറില്‍ നിന്നുമാണ് പെറ്റൂണിയയെ രക്ഷിച്ച് ലുവബിള്‍ ഡോഗ് റെസ്ക്യൂ ഒറിഗോണിലേക്ക് എത്തിച്ചത്.നിയമവിരുദ്ധമായ ബ്രീഡിംഗ് രീതികൾ കാരണം പെറ്റൂണിയക്ക് രോമങ്ങള്‍ വളരില്ല. ആദ്യ രണ്ട് വർഷം കൂട്ടിൽ കിടന്നതിനാൽ പെറ്റൂണിയക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എന്നാൽ, രക്ഷപ്പെടുത്തിയ ശേഷം ശസ്ത്രക്രിയയിലൂടെ ആ പ്രശ്നം പരിഹരിച്ചു. ഇപ്പോൾ പെറ്റൂണിയ പൂര്‍ണ ആരോഗ്യവതിയാണ്.
ഓഗസ്റ്റ് 8-ന് കാലിഫോർണിയയിലെ സോനോമ കൗണ്ടി മേളയിലെ മത്സരത്തിലെ ഒൻപത് നായകളെ പിന്തള്ളിയാണ് പെറ്റൂണിയ വിജയിയായത്. മത്സരത്തിലെ വിധികർത്താക്കളായ നാലുപേരുടെയും അഭിപ്രായത്തിൽ പെറ്റൂണിയ യോഡ, ഹിപ്പോ, വാവൽ എന്നിവയുടെയെല്ലാം ചേര്‍ന്ന ഒരു സങ്കരമാണ്.
Petunia and owner Shannon Nyman, right, celebrate winning first place in the World's Ugliest Dog Contest at the Sonoma County Fair in Santa Rosa, Calif., on Friday, Aug. 8, 2025. (AP Photo/Noah Berger)
'സമ്മാനം കിട്ടിയതിലും മല്‍സരത്തില്‍ പങ്കെടുത്തതിലും അവൾ വളരെ സന്തോഷത്തിലാണെന്നും ആളുകളുടെ ശ്രദ്ധയും സ്നേഹവും അവൾക്ക് ഒരുപാട് ഇഷ്ടമാണെന്നും' നിമാൻ പറഞ്ഞു. മൃഗസംരക്ഷണത്തിനായി ഒരു സംഘടന രൂപീകരിച്ച് അവയുടെ ക്ഷേമത്തിനായി പെറ്റൂണിയയിലൂടെ ധനസമാഹരണം നടത്തുകയാണ് ലക്ഷ്യമെന്ന് നിമാന്‍ പറഞ്ഞു. അങ്ങനെ ലോകത്തിലെ ഏറ്റവും വിരൂപയായ നായ, മറ്റ് നായകളുടെ രക്ഷകയായി മാറാനുള്ള തയ്യാറെടുപ്പിലാണ്.