ഫയല്‍ ചിത്രം

TOPICS COVERED

പറക്കലിനിടെ സാങ്കേതികത്തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ അത്യാധുനിക യുദ്ധവിമാനമായ F-35 ജപ്പാനിൽ അടിയന്തരമായി നിലത്തിറക്കി. വിമാനവാഹിനിക്കപ്പലിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് സാങ്കേതികത്തകരാർ ശ്രദ്ധയിൽപ്പെട്ടത്.

നേരത്തെ, സമാനമായ സാങ്കേതികത്തകരാറിനെ തുടർന്ന് ഒരു ബ്രിട്ടീഷ് F-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ 38 ദിവസം അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്നു. ഈ സംഭവം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

ENGLISH SUMMARY:

F-35 emergency landing occurred in Japan after a technical fault was detected during flight. This incident follows a similar case where a British F-35 was grounded in Thiruvananthapuram for repairs.