Image Credit:instagram.com/donaldjtrumpjr

വനിതാ ബാസ്കറ്റ് ബോള്‍ ലീഗിനിടെ കാണികള്‍ സെക്സ് ടോയ് എറിഞ്ഞതിന്‍റെ പുകിലടങ്ങും മുന്‍പ് വിവാദത്തിന് തിരികൊളുത്തി ഡോണള്‍ഡ് ട്രംപ് ജൂനിയര്‍. വൈറ്റ് ഹൗസിന്‍റെ മുകളില്‍ നിന്ന്  ബാസ്കറ്റ് ബോള്‍ കളിക്കുന്ന വനിതാ താരങ്ങള്‍ക്ക് നേരെ ട്രംപ് സെക്സ് ടോയി എറിയുന്ന മീമാണ് ട്രംപ് ജൂനിയര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. 'കൂടുതലൊന്നും പറയാനില്ല' എന്നായിരുന്നു തമാശരൂപേണെ ചിരിക്കുന്ന ഇമോജികളുമായി കുറിപ്പ്. അതിവേഗം മീം വൈറലായി. അതിരൂക്ഷ വിമര്‍ശനവുമുയര്‍ന്നു. തീരെ നിലവാരം കുറഞ്ഞ പോസ്റ്റാണിതെന്നും ഇതൊന്നും തമാശയല്ലെന്നും  ആളുകള്‍ കുറിച്ചു. 'എന്‍റെ പിതാവ് പ്രസിഡന്‍റാണ്, പക്ഷേ എങ്ങനെ പെരുമാറണം എന്ന് എനിക്കറിയില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.  ഇങ്ങനെയാണോ അമേരിക്ക മഹത്തരമാകുന്നത് എന്ന് കമന്‍റ് ചെയ്യുന്നവരും കുറവല്ല. 

ഓഗസ്റ്റ് 26ന് ജോര്‍ജിയയില്‍ നടന്ന മല്‍സരത്തിനിടെയാണ് കാണികളിലൊരാള്‍ കോര്‍ട്ടിലേക്ക് സെക്സ് ടോയ് എറിഞ്ഞത്. ഇത് വെള്ളിയാഴ്ചയും ശനിയാഴ്ചയുമെല്ലാം മല്‍സരങ്ങള്‍ നടക്കുന്നയിടങ്ങളില്‍ തുടര്‍ന്നു. പലയിടങ്ങളിലും സെക്സ് ടോയ്  എറിഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഗുരുതരമായ സുരക്ഷാ വീഴ്ചയാണിതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്ത് ചെയ്യുകയാണെന്നും ആളുകള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. WNBA  മല്‍സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ശക്തമായ സുരക്ഷയാണ് സാധാരണയായി ഒരുക്കുന്നത്. ചിലയിടങ്ങളില്‍ ബാഗ് അകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. മറ്റിടടങ്ങളില്‍ ഒഴിഞ്ഞ ബാഗ് മാത്രമായോ, പരിമിതമായ വസ്തുക്കളുമായോ മാത്രം കടത്തിവിടും. എല്ലാ ബാഗും കര്‍ശനമായി പരിശോധിച്ച ശേഷമാണ് ഉള്ളില്‍ കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളൂ. എന്നിട്ടും എങ്ങനെയാണ് ആളുകള്‍ സെക്സ് ടോയ്കളുമായി അകത്തെത്തുന്നതെന്നും ആളുകള്‍ ചോദ്യം ഉയര്‍ത്തുന്നു. 

ENGLISH SUMMARY:

Donald Trump Jr. faces criticism for a meme mocking the WNBA sex toy incident. This post sparks outrage and raises questions about appropriate behavior, following a security breach where fans threw sex toys onto the court during a women's basketball game.