Image Credit: x.com/savunmahatti

Image Credit: x.com/savunmahatti

TOPICS COVERED

അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്ങേയറ്റം വിനാശകാരിയായ ബോംബുകള്‍ വികസിപ്പിച്ചെടുത്ത് തുര്‍ക്കി.  17–ാം രാജ്യാന്തര ഡിഫന്‍സ്  ഇന്‍ഡസ്ട്രി ഫെയറിലാണ് ഗസാപ്, ഹയാലത്ത് എന്നീ ബോംബുകള്‍ തുര്‍ക്കി പ്രദര്‍ശിപ്പിച്ചത്. അതീവ കൃത്യതയോടെ ചിന്നിച്ചിതറി സ്ഫോടനങ്ങള്‍ നടത്താന്‍ പാകത്തിലാണ് ഗസാപ് നിര്‍മിച്ചിരിക്കുന്നത്.ഹയാലത്താവട്ടെ കോണ്‍ക്രീറ്റും സ്റ്റീലുമെല്ലാം തുളച്ച് കയറി നാശം വിതയ്ക്കാന്‍ കഴിയുന്നതുമാണ്. രണ്ട് ബോംബുകളുടെയും പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായും സര്‍ട്ടിഫിക്കേഷന്‍ പ്രോസസ് കഴിഞ്ഞതായും റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഡയറക്ടര്‍ നിലൂഫര്‍ ഖുസ്ലു സ്ഥിരീകരിച്ചതായി തുര്‍ക്കി ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

gazap-expo-turkey-more

Image Credit: x.com/savtekdergi

MK-84  എയര്‍ക്രാഫ്റ്റ് ബോംബ് വിഭാഗത്തിലാണ് 2000 പൗണ്ട് (907.1847 കിലോ) കിലോ) ഭാരമുള്ള ഗസാപ് വരുന്നത്. പരമ്പരാഗത ബോംബുകളില്‍ നിന്ന് വ്യത്യസ്തമായി പൊട്ടിത്തെറിക്കുന്നതോടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലേക്ക് ചിതറിത്തെറിച്ച് നാശം വിതയ്ക്കാന്‍ ഗസാപിന് ശേഷിയുണ്ട്. MK സീരിസിലെ മറ്റേത് ബോംബിനെക്കാളും മൂന്നിരട്ടി നാശമാകും ഗസാപ് വിതയ്ക്കുക. മാത്രവുമല്ല പൊട്ടിത്തെറിയുടെ ആഘാതം വര്‍ധിപ്പിക്കുന്നതിനായി ഘടനയിലും ഫില്ലറിലും മാറ്റം വരുത്തിയിട്ടുണ്ട്. തുര്‍ക്കിയുടെ F-16, F-4 യുദ്ധവിമാനങ്ങളില്‍ നിന്ന് തൊടുക്കാന്‍ പാകത്തിലാണ് നിലവില്‍ ഗസാപ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഭാവിയില്‍ ഡ്രോണുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കുമെന്നും തുര്‍ക്കി അവകാശപ്പെടുന്നു. 

പ്രതലം തുരന്ന് കടന്ന് നാശം വിതയ്ക്കുന്ന ഹയാലത്താവട്ടെ തീര്‍ത്തും വ്യത്യസ്തമായ ബോംബാണ്. കാഠിന്യമേറിയ പ്രതലത്തിലേക്ക് 90 മീറ്റര്‍ വരെ തുളച്ചെത്താന്‍ ഹയാലത്തിന് കഴിയും. കോണ്‍ക്രീറ്റ് പ്രതലത്തില്‍ 2.4 മീറ്റര്‍ വരെയാണ് സാധാരണ ബോംബുകള്‍ തുളച്ച് ചെല്ലുക. എന്നാല്‍ പാലത്തിന്‍റേത് പോലെയുള്ള ദൃഢമായ കോണ്‍ക്രീറ്റ് പ്രതലങ്ങളിലും ആണവകേന്ദ്രങ്ങളിലും 7 മീറ്റര്‍ വരെ തുളച്ച് ചെല്ലാനുള്ള ശേഷി ഹയാലത്തിനുണ്ടെന്ന് തുര്‍ക്കി ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

hayalet-bomb-turkey

Image Credit: x.com/savtekdergi

വിമാനത്തില്‍ നിന്ന് ദ്വീപിലേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വര്‍ഷിച്ച ഹയാലത്ത്, പാറയും ഭൂമിയും കടത്ത് 90 മീറ്റര്‍ ഉള്ളിലെത്തിയെന്നും തുര്‍ക്കി പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.  C 50 കോണ്‍ക്രീറ്റ് ബ്ലോക്കിലും 25 mm സ്റ്റീലിലും ബോംബ് പ്രയോഗിച്ച് നോക്കി. തുര്‍ക്കിയുടെ F-16 വിമാനത്തില്‍ നിന്ന് വര്‍ഷിക്കാന്‍ പാകത്തിലുള്ളതാണ് ഹയാലത്ത്. തുര്‍ക്കി–പാക്കിസ്ഥാന്‍ സഹകരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബോംബുകള്‍ പാക്കിസ്ഥാനിലേക്ക് എത്തുമോ എന്ന ആശങ്കയും രാജ്യാന്തര റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുന്നുണ്ട്. 

ENGLISH SUMMARY:

Turkey's new bombs, 'Gazap' and 'Hayalat', mark a significant leap in military technology, offering unprecedented destructive power and penetration capabilities. Gazaap boasts widespread impact within a one-kilometer radius, while Hayalat can pierce extreme depths in concrete and rock.