1. Image Credit: x.com/Nicole19900902. 2. AI Generated
ഗൂഗിള്‍ സ്ട്രീറ്റ് ക്യാമറയില്‍ യുവാവിന്‍റെ നഗ്ന ദൃശ്യം പതിഞ്ഞ സംഭവത്തില്‍ ഗൂഗിളിന് പിഴയിട്ട് കോടതി. യുവാവിന്‍റെ അന്തസിന് കളങ്കം വരുത്തിയതിന് 12,500 ഡോളര്‍ (10 ലക്ഷം രൂപയോളം) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. പൊലീസുകാരനാണ് ഗൂഗിളിന്‍റെ ക്യാമറ കണ്ണില്‍ കുടുങ്ങിയത്.
2017 ല്‍ അര്‍ജന്‍റനീനിയയിലാണ് സംഭവം നടന്നത്. സ്വന്തം വീട്ടുവളപ്പില്‍ നഗ്നനായി നില്‍ക്കുകയായിരുന്നു യുവാവിന്‍റെ ദൃശ്യമാണ് ഗൂഗിള്‍ സ്ട്രീറ്റ് ക്യാമറ ഒപ്പിയെടുത്തത്. മതിലില്‍ നിന്നും രണ്ട് മീറ്ററോളം പിന്നില്‍ നില്‍ക്കുന്ന ദൃശ്യമാണ് പകര്‍ത്തിയതെന്നും വീട്ടുനമ്പറും സ്ട്രീറ്റിന്‍റെ പേരും അടക്കം ചിത്രത്തില്‍ പതിഞ്ഞതായും യുവാവ് പരാതിപ്പെട്ടു. ചിത്രം പിന്നീട് അര്‍ജന്‍റീന ടിവിയില്‍ സംപ്രേക്ഷണം ചെയ്യുകയും ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
ചിത്രം പരസ്യമായതോടെ ജോലിസ്ഥലത്തും അയൽക്കാർക്കിടയിലും പരിഹാസത്തിന് കാരണമായെന്നും ഇത് അന്തസ്സിന് കോട്ടമുണ്ടാക്കിയെന്നുമായിരുന്നു പരാതിക്കാന്‍ വാദിച്ചത്. അനുചിതമായി രീതിയില്‍ വീട്ടുവളപ്പില്‍ നിന്നത് യുവാവിന്‍റെ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി കീഴ്ക്കോടതി യുവാവിന്‍റെ കേസ് തള്ളിയിരുന്നു. അയാളുടെ വീട്ടുമതിലിന് സ്വകാര്യത സംരക്ഷിക്കാന്‍ ആവശ്യമായ വലുപ്പം ഉണ്ടായിരുന്നില്ലെന്ന് ഗൂഗിളും വാദിച്ചു.
ആറടി ഉയരത്തിലുള്ളതാണ് മതിലെന്നും ഇത് സാധാരണ മനുഷ്യരേക്കാള്‍ ഉയരത്തിലാണെന്നും മേല്‍ക്കോടതി നിരീക്ഷിച്ചു. പൊതുഇടത്തിലുള്ള ദൃശ്യമല്ല ചിത്രീകരിച്ചതെന്നും സ്വകാര്യ വ്യക്തിയുടെ മതിലിന് അപ്പുറമുള്ള വീട്ടില്‍ വിന്നുള്ള ദൃശ്യമാണ് ചിത്രീകരിച്ചതെന്നും ഇത് സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.