Image Credit: X/rawsalerts
ടേക്ക് ഓഫിനൊരുങ്ങവേ വിമാനത്തില്‍ നിന്ന് തീയും പുകയും. ഡെന്‍വര്‍ വിമാനത്താവളത്തിലാണ് സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍ലൈന്‍സിന്‍റെ AA3023 വിമാനത്തിനാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. വിമാനത്തിലുണ്ടായിരുന്ന 173 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ബോയിങ് 737 മാക്സ് 8 വിഭാഗത്തില്‍പ്പെടുന്നതാണ് വിമാനം. വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയറിന് സംഭവിച്ച തകരാറാണ് തീ പിടിക്കുന്നതിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
പ്രാദേശിക സമയം രണ്ടേ മുക്കാലോടെ ഡെന്‍വറില്‍ നിന്നും മിയാമിയിലേക്ക് പോകേണ്ടിയിരുന്ന വിമാനം തകരാറിനെ തുടര്‍ന്ന് യാത്ര ഉപക്ഷേിക്കുകയും ചെയ്തു. ടയറിനും സാരമായ അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നുവെന്നും വിമാനക്കമ്പനി പിന്നീട് അറിയിച്ചു. ഭയന്നുപോയ യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ലാന്‍ഡിങ് ഗിയര്‍ ഭാഗത്തെ തീയും റണ്‍വേയില്‍ നിറയെ പുകയും വിഡിയോയില്‍ കാണാം.
സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തില്‍ നിന്നും പുറത്തിറക്കിയ യാത്രക്കാരെ ബസില്‍ ടെര്‍മിനലിലേക്കും മാറ്റി. ലാന്‍ഡിങ് ഗിയറിലെ ടയറിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി മാറ്റിയെന്നാണ് എയര്‍ലൈന്‍ ഔദ്യോഗികമായി വിശദീകരിച്ചത്.
Passengers gather after evacuating an American Airlines plane that caught fire, at the Denver International Airport, Denver, Colorado, U.S. July 26, 2025, in this picture obtained from social media. @highlymigratoryfishing via Instagram/via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. NO RESALES. NO ARCHIVES. VERIFICATION LINES - Location was verified by the runway outline that matched the one from the Denver International Airport satellite imagery. The date when the videos were filmed was verified by original file metadata.
അഞ്ചുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഡെന്‍വര്‍ വിമാനത്താവളത്തില്‍ വച്ച് വിമാനത്തില്‍ തീ കണ്ടെത്തുന്നത്. മാര്‍ച്ചില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ തന്നെ ഡാളസിലേക്കുള്ള ബോയിങ് 737–800 വിമാനത്തില്‍ തീ കണ്ടെത്തിയിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 172 യാത്രക്കാരെയും ആറ് ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു.