റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകൾ തിങ്കളാഴ്ച ഇസ്താംബൂളിൽ നടക്കാനിരിക്കെ ഇരു രാജ്യങ്ങളും ആക്രമണങ്ങൾ ശക്തമാക്കി. യുക്രെയ്ന്‍ ആക്രമണത്തില്‍ റഷ്യൻ ഹൈവേ പാലം തകർന്നു. ഏഴുപേര്‍ മരിച്ചു. 69പേര്‍ക്ക് പരുക്ക്. യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള റഷ്യയിലെ ബ്രിയാൻസ്ക് മേഖലയിൽ, മോസ്കോയിലേക്ക് 388 യാത്രക്കാരുമായി പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിന് മുകളിലെ ഹൈവേ പാലമാണ് സ്ഫോടനത്തിൽ തകർന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സമാധാന ചർച്ചകൾക്ക് മുന്നോടിയായുള്ള ഈ സംഭവം ആശങ്ക വർദ്ധിപ്പിക്കുന്നു. സൈബീരിയയിൽ റഷ്യൻ ആണവ ബോംബർ വിമാനങ്ങൾക്ക് നേരെയും യുക്രെയ്ൻ ആക്രമണം നടത്തി.ആക്രമണത്തിൽ 41 റഷ്യൻ വിമാനങ്ങൾ തകർത്തതായി യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെട്ടു. ഷെഡുകൾക്കുള്ളിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ ട്രക്കുകളിൽ എയർബേസ് പരിധിയിലെത്തിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുണ്ട്. ആക്രമണം നടന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു