leo-pop

TOPICS COVERED

വത്തിക്കാനിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആയിരിക്കും സന്ദര്‍ശനത്തിന്റെ ‍കാര്യത്തില്‍  ഔദ്യോഗിക തീരുമാനം. ഇന്‍സ്റ്റാഗ്രാമില്‍ പൊന്റിഫ് എന്ന പേരില്‍ ഇന്നലെ അക്കൗണ്ട് തുടങ്ങിയ ലിയോ പതിനാലാമന്റെ ഫോളോവേഴ്സ് ഇതിനകം അഞ്ച് മില്യണ്‍ പിന്നിട്ടു. 

‘പീസ് ബി വിത്ത് യു’എന്നാണ് ഇന്‍സ്റ്റാ പേജ് അക്കൗണ്ടിലെ ടാഗ്്ലൈന്‍. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതും ആശീര്‍വദിക്കുന്നതുമായ ചിത്രങ്ങളാണ് ആദ്യം പോസ്റ്റുചെയ്ത്. അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം വൈറലായി. മറ്റന്നാള്‍ വത്തിക്കാനിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ ലിയോ പതിനാലാമന്‍ കാണും. ഈമാസം 25വരെ വത്തിക്കാനില്‍തന്നെയായിരിക്കും പാപ്പയുടെ ഔദ്യോഗിക പരിപാടികള്‍. 

നിഖ്യാ സൂനഹദോസിന്റെ 1700ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടായിരിക്കും ലിയോ പതിനാലമന്‍ തുര്‍ക്കിയിലെത്തുക.  ഫ്രാന്‍സിസ് പാപ്പയും നിഖ്യാ സുന്നഹദോസ് വാര്‍ഷികത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ലിയോ പതിനാലാമന്‍ തുര്‍ക്കിയിലേക്ക് പോകുമെന്ന് കരുതുന്നത്. തുര്‍ക്കിക്ക് പിന്നാലെ ലിയോ പതിനാലാമന്‍ യുക്രെയ്ന്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ വിശ്വാസികള്‍ക്കൊപ്പം ലിയോ പതിനാലാമന്‍ പാപ്പാ അര്‍പ്പിക്കുന്ന പൊതുദിവ്യബലിക്കായുള്ള ഒരുക്കങ്ങള്‍ വത്തിക്കാനില്‍ തുടങ്ങി.

ENGLISH SUMMARY:

An official decision regarding the visit will be made after meetings with diplomatic representatives from various countries in the Vatican. Yesterday, Pope Leo XIV launched an Instagram account under the name "Pontiff," and within a short span, the account has already gained 5 million followers.