ഫ്രാന്‍സിസ് പാപ്പായ്ക്ക് ആദരം അര്‍പ്പിക്കാന്‍ വത്തിക്കാനിലേക്ക് ജനപ്രവാഹം തുടരുന്നു. ഇന്നലെ രാത്രി മുഴുവന്‍ പൊതുദര്‍ശനം നീണ്ടു. പതിനായിരങ്ങളാണ് പാപ്പായെ ഒരുനോക്ക് കാണുവാന്‍ വരികളില്‍ ഇടംപിടിച്ചത്. ഇന്ന് പൊതുദര്‍ശനം പൂര്‍ത്തായാകും. ഫ്രാന്‍സിസ് പാപ്പയെ കബറടക്കുന്ന സെന്റ് മേരി മജോരെയിലെ കല്ലറയുടെ ദൃശ്യങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു.