ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

ഇന്ത്യന്‍ നാവികസേനയില്‍ നിന്നും വിരമിച്ച ശേഷം  ഇറാനിലെ ചബഹാറിൽ ബിസിനസ് നടത്തി വരുകയായിരുന്നു കുൽഭൂഷൺ ജാദവ്. 2016 മാർച്ച് 3-ന്  ഇറാൻ-പാക്കിസ്ഥാൻ അതിർത്തിക്ക് സമീപത്തു നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ ജാദവിനെ പാക്കിസ്ഥാൻ സൈന്യത്തിന് കൈമാറി. ഇന്ത്യൻ ചാരനെന്നാരോപിച്ചായിരുന്നു ഈ നീക്കം. അന്ന് പാക്കിസ്ഥാന്‍ പാക്ക് ചാരസംഘടനയായ ഐ.എസ്.ഐയുടെ  ഈ ഓപ്പറേഷന് പ്രധാനസഹായം ചെയ്തവരിൽ ഒരാളാണ് മതപണ്ഡിതനായ മുഫ്തി ഷാ മിർ.

പ്രതീക്ഷിക്കാത്ത രീതിയിൽ കഴിഞ്ഞ ദിവസമാണ് മുഫ്തി ഷാ മിറിന് നേര്‍ക്ക് ആക്രമണം നടക്കുന്നത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ടർബത്ത് നഗരത്തിലെ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞിറങ്ങുമ്പോൾ, അജ്ഞാതർ ബൈക്കിൽ എത്തി വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻപ് രണ്ടു തവണ വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ട മീറിന്റെ ശരീരത്തിൽ നിന്നും ഒന്നിലധികം വെടിയുണ്ടകളാണ് കണ്ടെത്തിയത്.

കാലങ്ങളായി ബലൂച് പ്രവിശ്യയിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു മുഫ്തി ഷാ മിർ. മയക്കുമരുന്ന്, ആയുധക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി അനവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്ന മിറിന് ഐ.എസ്.ഐയ്ക്ക് പുറമേ പാക്കിസ്ഥാൻ സൈന്യത്തിലും അടുത്ത ബന്ധം ഉണ്ടായിരുന്നു. ബലൂച് പോരാളികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാക്കിസ്ഥാൻ സൈന്യത്തിന് കൈമാറിയതും, അനവധി വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തിയതും ഇദ്ദേഹമാണ്. 2023-ൽ മതനിന്ദാരോപിച്ച് അധ്യാപകനായ അബ്ദുൽ റൗഫിനെ കൊലപ്പെടുത്തിയത് മിറിന്റെ നേതൃത്വത്തിലായിരുന്നു.

പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ സന്ദർശിക്കുകയും, ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന തീവ്രവാദികൾക്ക് സഹായം നൽകുകയും ചെയ്തിരുന്നതിനൊപ്പം, അഫ്ഗാനിസ്ഥാനിലും രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ നടത്തി. പാക്കിസ്ഥാൻ കൈവശപ്പെടുത്തിയ പ്രദേശങ്ങളിലെ വിമത ഗ്രൂപ്പുകളെക്കുറിച്ചും അവരുടെ സ്വാതന്ത്ര്യപ്രവര്‍ത്തനങ്ങളെ പറ്റി വിവരം ശേഖരിക്കുകയുമാണ് മുഫ്തി ഷാ മിറിന്റെ പ്രധാന ജോലി. എന്നാല്‍ ഐ.എസ്.ഐയുമായി മുഫ്തി ഷാ മിർ തെറ്റിയതായിയാണ് വിവരം. ഇതാണ്  കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2016ല്‍ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാന്‍ സൈന്യത്തിന് പിടിച്ച് നല്‍കാന്‍ അന്ന് നേതൃത്വം നല്‍കിയ മുല്ല ഒമർ ഇറാനിയും അദ്ദേഹത്തിന്റെ 2 ആൺമക്കളും ടർബത്തിൽ 2020 നവംബറിൽ കൊല്ലപ്പെടുകയായിരുന്നു. ഇവരെയും ഐ.എസ്.ഐ വകവരുത്തിയെന്നാണ് ആരോപണം. എന്തായായാലും ഇന്ത്യയുടെ ഹിറ്റ്ലിസ്റ്റിലുള്ള ആളുകളാണ് ഇങ്ങനെ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്. കുൽഭൂഷണിന് 2017 ഏപ്രിലിൽ പാക്ക് പട്ടാളക്കോടതി വിധിച്ച വധശിക്ഷ നടപ്പാക്കുന്നത് രാജ്യാന്തര കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.  

ENGLISH SUMMARY:

Pak 'Scholar' Behind Kulbhushan Jadhav Kidnapping Shot Dead In Balochistan