മുതലയുടെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുന്ന യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സ്ഥലം എവിടെയാണെന്ന് വിഡിയോയില്‍ പറയുന്നില്ല. പുഴയിലൂടെ തോണിയിലെത്തിയ യുവാവ് ഷർട്ടില്ലാതെ പുഴയിൽ ഇറങ്ങി നിന്ന് കളിക്കുന്നത് കാണാം. മുന്നോട്ട് നടന്ന യുവാവ് മുൻപിൽ എന്തോ തടസ്സമുള്ളതുപോലെ തോന്നി പതുക്കെ കൈകൾ വെള്ളത്തിലിട്ടു.
കലക്കവെള്ളമായതിനാൽ ഒന്നും കാണാനായില്ലെങ്കിലും എന്തോ കൈയിൽ തടഞ്ഞിരുന്നു. ഉടൻതന്നെ അയാൾ അത് മുകളിലേക്ക് കൊണ്ടുവന്നു. അതൊരു കുഞ്ഞ് മുതലയായിരുന്നു. വാ പിളർന്ന മുതലയെ ഉടൻതന്നെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ് യുവാവ് തോണിയിലേക്ക് ചാടിവീണു. കടി ഏല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.