മോഷണങ്ങള്‍ പല തരത്തിലുണ്ട്. എന്നാല്‍ ചില കളവുകള്‍ ചിരിയ്ക്കു വക നല്‍കുന്നതായിരിക്കും. അങ്ങിനെയൊരു മോഷണമാണ് കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ നടന്നത്. ദിനോസറിന്റെ ആകൃതിയിലുള്ള വാട്ടർ ഗൺ ഉപയോഗിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയം.
മുഖം മൂടിയണിഞ്ഞ് ബാങ്കിലെത്തിയ കള്ളന്‍ പോക്കറ്റില്‍ നിന്ന് പ്ളാസ്റ്റിക്കില്‍ പൊതിഞ്ഞ ഒരു വസ്തു പുറത്തെടുക്കുകയും എല്ലാവരോടും മുട്ടു കുത്തിയിരിക്കാന്‍ പറയുകയും ചെയ്തു. എന്നാല്‍ ഇത് തോക്കാണെന്ന് തെറ്റിദ്ധരിച്ച ജീവനക്കാര്‍ പരിഭ്രാന്തരാവുകയായിരുന്നു.
തുടര്‍ന്ന് കൊള്ളക്കാരന്‍ ബാങ്ക് മാനേജരുടെ റൂമില്‍ കയാറാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസിനെ വിളിക്കുകയായിരുന്നു. എന്നാല്‍ കള്ളന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാഗില്‍ പണം നിറക്കാന്‍ ആവശ്യപ്പെട്ടു. തക്ക സമയത്ത് ബാങ്കിലുണ്ടായിരുന്ന മുന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ കള്ളനെ കീഴ്പ്പെടുത്തുകയായിരുന്നു.
പോലീസെത്തി കറുത്ത പ്ലാസ്റ്റിക് ബാഗ് തുറന്നപ്പോൾ കണ്ടത് തോക്കല്ല, ദിനോസറിന്റെ ആകൃതിയിലുള്ള ടോയ് വാട്ടർ ഗണ്ണായിരുന്നു. കവർച്ചക്കാരന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും അഞ്ച് വർഷമായി ജോലിയില്ലെന്നും പോലീസ് പറഞ്ഞു.