സിറിയന്‍ തലസ്ഥാനമായ ഡമാസ്കസ് വളഞ്ഞ് വിമതര്‍. ഹുംസ് ഉള്‍പ്പടെ മൂന്ന് സുപ്രധാന നഗരങ്ങള്‍ വിമതര്‍ പിടിച്ചെടുത്തു. ഒറ്റദിവസം കൊണ്ടാണ് ഹുംസ് നഗരം വിമതര്‍ കീഴടക്കിയത്. പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദ് ഡമാസ്കസില്‍ തന്നെയുണ്ടെന്നാണ് സൂചന. ഇറാന്റെ പിന്തുണയുള്ള സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സർക്കാരിനെതിരെ 2011 ൽ ആരംഭിച്ച പ്രക്ഷോഭമാണ് ഒന്‍പത് വർഷം നീണ്ട ആഭ്യന്തര യുദ്ധമായിത്തീർന്നത്. 2020ൽ ആഭ്യന്തര യുദ്ധത്തിനു ശമനം വന്നശേഷം ഇതാദ്യമാണ് വിമതരും സിറിയൻസേനയും നേർക്കുനേർ വരുന്നത്.