Image Credit: Internet

അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തും, യൂറോപ്പ് തകരും, മൂന്നാം ലോക മഹായുദ്ധ ആസന്നം, വരാനിരിക്കുന്നത് മഹാദുരന്തങ്ങള്‍! പതിവ് തെറ്റിക്കാതെ ഇത്തവണയും ബാബാ വാംഗയുടെ പ്രവചനങ്ങളെത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1996ല്‍ മരണപ്പെട്ട വ്യക്തിയാണ് ബാബാ വാംഗ, പിന്നെ എങ്ങിനെയാണ് എല്ലാവര്‍ഷവും മുടങ്ങാതെ പ്രവചനങ്ങളെത്തുന്നത്? മരണശേഷവും നിലയ്ക്കാത്ത പ്രവചനങ്ങൾക്ക് പിന്നിലെന്താണ്? ആരാണ് ബാബാ വാംഗ?

കാഴ്ചയശക്തിയില്ല, കാണാത്തകാര്യങ്ങളെ കുറിച്ച് പ്രവചനങ്ങള്‍!

പന്ത്രണ്ടാമത്തെ വയസ്സിൽ ഒരു ചുഴലിക്കാറ്റിലകപ്പെട്ട്  കാഴ്ചശക്തി നഷ്ടപ്പെട്ടതിന് ശേഷമാണ് ബാബാ വാംഗയുടെ കഥകള്‍ തുടങ്ങുന്നത് . അന്ധയായ വാംഗ പിന്നീട് താന്‍കാണാത്ത കാര്യങ്ങളെ കുറിച്ച് പ്രചിക്കാന്‍ തുടങ്ങി. പ്രവചനങ്ങള്‍ വാംഗെയ്ക്ക് അനുയായികളെ നല്‍കി.  തന്‍റെ കാഴ്ചശക്തി പോയതടക്കമുള്ള കഥകള്‍ അവര്‍ അനുയായികളോട് പഞ്ഞതാണ്. അതിനുകാരണമായ ചുഴലിക്കാറ്റടക്കം ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.

വാംഗേലിയ പാണ്ഡേവ ഗുഷ്‌തെരോവ എന്നാണ് ബാബാ വാംഗയുടെ യഥാർഥ പേര്. അന്ധയായ ബൾഗേരിയൻ സന്യാസിനിയായിരുന്നു ഇവർ. 1911 ജനുവരി 31ന് അന്നത്തെ ഒട്ടോമൻ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന, ഇന്നത്തെ മാസഡോണിയയിലായിരുന്നു ബാബാ വാംഗയുടെ ജനനം. അവിടെ അന്ന് പിന്‍തുടര്‍ന്നിരുന്ന രീതിയനുസരിച്ച് ജനിച്ച കുട്ടി ജീവിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ പേരിടുകയുള്ളൂ.  വാംഗ ജനിച്ചപ്പോള്‍ തന്നെ വയറ്റാട്ടി നേരെ തെരുവിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടിക്ക് ഒരു പേരിടാൻ തെരുവിൽ ഉള്ളവരോട് നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെ നിർദേശിക്കപ്പെട്ട പേരാണ് വാംഗേലിയ എന്നത്.  ALSO READ: അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തും! യൂറോപ്പ് തകരും; പുതുവര്‍ഷ പ്രവചനവുമായി ബാബ വാന്‍ക...

സ്ട്രുമിക്കയ്ക്ക് വേണ്ടി ബൾഗേരിയയും സെർബീരിയയും തുർക്കിയും ഗ്രീസും തമ്മിൽ കലഹിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. അതുകൊണ്ടു തന്നെ ദാരിദ്രമുൾപ്പെടെ തുടർച്ചയായുള്ള പ്രശ്നങ്ങൾക്ക് നടുവിലായിരുന്നു വാംഗയുടെ ബാല്യം. ഒടുവിൽ സെർബിയ സ്ട്രുമിക്ക പിടിച്ചടക്കുകയും വാംഗയുടെ അച്ഛനെ സെർബീരിയക്കാർ ബൾഗേരിയൻ വിപ്ലവകാരി എന്ന് മുദ്രകുത്തി ജയിലിൽ അടയ്ക്കുകയും ചെയ്തു.  തൊട്ടുപിന്നാലെ വാം​ഗയുടെ അമ്മയും മരിച്ചു. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടതോടെ  മറ്റ് ബന്ധുക്കളുടെ വീടുകളിലായി അവരുടെ താമസം. എറെകുറേ അനാഥമായ ബാല്യം. പിന്നീട് ഒരു ബൾഗേരിയൻ സൈനികനെ വിവാഹം കഴിച്ച വാംഗ പെട്രിച്ചിലേക്ക് താമസം മാറുകയും ചെയ്തു

പ്രശസ്തയായ അന്ധ സന്യാസിനി

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് വാംഗ പ്രശസ്തിയാർജിക്കുന്നത്. യുദ്ധത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരാണ് അക്കാലത്ത് സ്ഥിരമായി വാംഗയെ സന്ദർശിച്ചുകൊണ്ടിരുന്നത്. അവരില്‍ ബൾഗേരിയൻ രാജാവ് വരെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാല്‍ അതിനും തെളിവൊന്നുമില്ല. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വിവിധ റിപ്പബ്ലിക്കുകളിൽ നിന്നുള്ള രാഷ്ട്രീയക്കാരും വാംഗയെ സന്ദർശിച്ചതായി പറയപ്പെടുന്നു. 1996 ഓഗസ്റ്റ് 11ന് സ്തനാർബുദം ബാധിച്ചായിരുന്നു വാംഗയുടെ മരണം. വൻജനാവലിയായിരുന്ന വാംഗയുടെ സംസ്കാരത്തിന് എത്തിയിട്ടുണ്ടായിരുന്നത്.

മരണശേഷവും നിലയ്ക്കാത്ത പ്രവചനങ്ങൾ

വാംഗയുടെ മരണ ശേഷവും അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിലടക്കം വൈറലാണ് എന്നുള്ളതാണ് കൗതുകകരമായ കാര്യം. ആരാണ് വാംഗയുടെ പ്രവചനങ്ങൾ ഏറ്റെടുത്തതും പ്രചരിപ്പിച്ചതും? വാംഗ പലപ്പോഴായി പ്രവചിച്ച കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നതായിട്ടാണ് അനുയായികൾ പറയുന്നത്. 51 ാം നൂറ്റാണ്ടു വരെയുള്ള കാര്യങ്ങൾ വാംഗ പ്രവചിച്ചിട്ടുണ്ട് എന്നാണ് അവർ അവകാശപ്പെടുന്നത്. വാംഗയുടെ പ്രവചനങ്ങൾ സത്യമാണോ അല്ലയോ എന്ന ചർച്ചകൾ ഇന്നും നടക്കുന്നുണ്ട് എങ്കിൽ പോലും എല്ലാ വർഷാവസാനവും ഇവരുടേതെന്ന പേരിൽ പ്രചരിക്കുന്ന പ്രവചനങ്ങൾ ഇന്റർനെറ്റിൽ ട്രെൻിഡിങ്ങായി മാറാറുണ്ട്. ലോകമെമ്പാടും ലക്ഷക്കണക്കിന് അനുയായികളും ഇവർക്കുണ്ട്.

വാംഗയുടെ പ്രവചനങ്ങൾ സത്യമോ?

സോവിയറ്റ് യൂണിയന്‍റെ പതനം. ചെർണോബൈൽ ദുരന്തം, ജോസഫ് സ്റ്റാലിന്‍റെ അന്ത്യം, സെപ്റ്റംബർ 11 ആക്രമണം, ഒബാമയുടെ തിരഞ്ഞെടുപ്പ് വിജയം എന്നിവയെല്ലാം ബാബാ വാംഗ പ്രവചിച്ചിരുന്നതായി അവരുടെ അനുയായികൾ അവകാശപ്പെടുന്നുണ്ട്. അതേസമയം ഇതെല്ലാം അടിസ്ഥാനമില്ലാത്ത കെട്ടുകഥകളാണെന്ന് പറയുന്നവരും ഉണ്ട്. യാഥാർഥത്തിൽ വാംഗയുടെ പേരിൽ, അവരുടെ പ്രവചനങ്ങളായി പ്രചരിക്കുന്ന മിക്കവയും വ്യാജമാണെന്നാണ് പൊതുവേ കരുതുന്നത്.

ENGLISH SUMMARY:

Every year, predictions attributed to Baba Vanga resurface, forecasting events such as extraterrestrial life arriving on Earth, the collapse of Europe, a third world war, and catastrophic disasters. However, reports indicate that Baba Vanga, a Bulgarian mystic, passed away in 1996. So, how is it that predictions continue to emerge annually? What lies behind these posthumous predictions? And who exactly was Baba Vanga?