Cars move slowly on a road during heavy snowfall in Suwon, South Korea, Thursday, Nov. 28, 2024. (Hong Ji-won/Yonhap via AP)
ദക്ഷിണ കൊറിയയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും കനത്ത മഞ്ഞുവീഴ്ച. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. ഫെറി സര്‍വീസുകളും നിര്‍ത്തി. അതിശൈത്യത്തില്‍ ഇതുവരെ നാലുപേര്‍ മരിച്ചു.
People walk on a path at a park along the Han River in Seoul on November 28, 2024, as heavy snowfall blanketed South Korea for a second consecutive day, resulting in three deaths overall and disrupting flights and ferry services, authorities said. (Photo by ANTHONY WALLACE / AFP)
1907ന് ശേഷമുണ്ടായ ഏറ്റവും കനത്ത മഞ്ഞുവീഴ്‌ചയ്ക്കാണ് ദക്ഷിണ കൊറിയ സാക്ഷ്യം വഹിക്കുന്നത്. തലസ്ഥാനമായ സിയോളില്‍ ഇന്നോളം രേഖപ്പെടുത്തിയ മൂന്നാമത്തെ കനത്ത മഞ്ഞുവീഴ്ചയാണ് വ്യാഴാഴ്ച ഉണ്ടായത്. രാവിലെ നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ 40 സെന്‍റീമീറ്ററിലധികം (16 ഇഞ്ച്) മഞ്ഞുവീണു. 140 ലധികം വിമാനങ്ങൾ റദ്ദാക്കി.
A woman steps over a bicycle covered with snow in Seoul on November 28, 2024, as heavy snowfall blanketed South Korea for a second consecutive day, resulting in three deaths overall and disrupting flights and ferry services, authorities said. (Photo by ANTHONY WALLACE / AFP)
ബുധനാഴ്ച വൈകിട്ട് മഞ്ഞ് മൂടിയ നെറ്റ് തകർന്നതിനെ തുടർന്ന് ഗോൾഫ് റേഞ്ചിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാര്‍ പാര്‍ക്കിങ് പ്രദേശത്തെ റൂഫ് തകര്‍ന്ന് മറ്റൊരാൾ കൊല്ലപ്പെട്ടു. വാഹനാപകടങ്ങളിലാണ് മറ്റു രണ്ടുപേര്‍ മരിച്ചത്. ഗാങ്‌വോൺ പ്രവിശ്യയിലെ വോൻജു നഗരത്തില്‍ ബുധനാഴ്ച വൈകിട്ട് 53 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.
Visitors walk past Christmas decorations displayed at the former Yongsan Garrison US base in Seoul on November 28, 2024, as heavy snowfall blanketed South Korea for a second consecutive day, resulting in three deaths overall and disrupting flights and ferry services, authorities said. (Photo by ANTHONY WALLACE / AFP)
സിയോളിലെ പ്രധാന വിമാനത്താവളമായ ഇഞ്ചിയോണിനെയാണ് ശൈത്യം ഏറ്റവും കൂടുതൽ ബാധിച്ചത്. ശരാശരി രണ്ട് മണിക്കൂറെങ്കിലും വൈകിയാണ് ഓരോ വിമാനവും പുറപ്പെടുന്നത്. 14% വിമാനങ്ങൾ വൈകുകയും 15% റദ്ദാക്കുകയും ചെയ്തതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് ഫ്ലൈറ്റ്റാഡാർ 24 സൂചിപ്പിക്കുന്നു. വ്യാഴാഴ്ച വരെ 142 വിമാനങ്ങൾ റദ്ദാക്കിയതായും 76 റൂട്ടുകളില്‍ 99 ഫെറികളുടെ പ്രവർത്തനം നിർത്തിവച്ചതായും അധികൃതർ അറിയിച്ചു. ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഉത്തരകൊറിയയിലും ചില പ്രദേശങ്ങളില്‍ 10 സെന്‍റീമീറ്ററിലധികം മഞ്ഞുവീഴ്ചയുണ്ടായതായി കൊറിയൻ സെൻട്രൽ ടെലിവിഷൻ റിപ്പോര്‍ട്ട് ചെയ്തു.