പ്രതീകാത്മക ചിത്രം
പതിനൊന്നുകാരന്റെ കരിമരുന്ന് പ്രയോഗത്തെ തുടര്‍ന്ന് കത്തി നശിച്ചത് രണ്ട് വീടുകളും ഒരു ഷെഡ്ഡും. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് കൗമാരക്കാരന്റെ കരിമരുന്ന് പ്രയോഗത്തെ തുടര്‍ന്ന് അയല്‍ക്കാരുടെ രണ്ട് വീടുകള്‍ കത്തി നശിച്ചത്. സംഭവത്തില്‍ പതിനൊന്നുകാരന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീടിന് പുറത്തുവെച്ച് പടക്കം പൊട്ടിക്കാന്‍ മകനോട് കരംജിത് സിങ് എന്ന ലെവിറ്റൗണ്‍ സ്വദേശി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ കരിമരുന്ന് സമീപത്തെ വീടുകളിലേക്കാണ് ദിശതെറ്റി എത്തിയത്. മരംകൊണ്ട് നിര്‍മിച്ചുള്ള സമീപത്തെ ഈ വീടുകള്‍ക്ക് അഗ്നിബാധയില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായി.
സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. എന്നാല്‍ പതിനൊന്നുകാരന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്ത് ഇയാളെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ അലക്ഷ്യമായി കൈകാര്യം ചെയ്തു, തീവയ്പ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്. വീടുകള്‍ കത്തി നശിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിയ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.