വൃദ്ധസദനത്തില്‍വച്ച് കണ്ട 80കാരനെ വിവാഹം ചെയ്ത് 23 വയസുകാരി. ചൈനയിലെ ഹേബേ പ്രവിശ്യയിലാണ് സംഭവം. സ്യോഫോങ് എന്നുപേരായ 23 കാരി വൃദ്ധസദനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് പങ്കാളി ലിയെ കണ്ടുമുട്ടിയത്. പെട്ടെന്നു തന്നെ സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നാലെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം സ്യോഫോങ്ങിന്റെ മാതാപിതാക്കളോ കുടുംബാംഗങ്ങളോ ഈ വിവാഹത്തിനു സമ്മതം മൂളിയില്ല. എല്ലാ പ്രതിബന്ധങ്ങളെയും പൊട്ടിച്ചെറിഞ്ഞാണ് സ്യോഫോങ് ലീയുടെ സ്വന്തമായത്.
ലീയുടെ പക്വതയും, സ്ഥിരതയും, വിവേകവുമാണ് സ്യോഫോങ്ങിനെ ആകര്‍ഷിച്ചത്. സ്യോഫോങ്ങിന്റെ യുവത്വവും ദയയുമാണ് ലീയ്ക്ക് ആകര്‍ഷകമായി തോന്നിയത്. ബന്ധുക്കളാരും പങ്കെടുക്കാത്ത ഒരു ചെറിയ ചടങ്ങില്‍വച്ച് വിവാഹച്ചടങ്ങുകള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും നിരവധി പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
കുടുംബത്തിന്റെ നെടുംതൂണായിരുന്നു സ്യോഫോങ്ങ്. ലീയാകട്ടെ തന്റെ പെന്‍ഷന്‍ ഉപയോഗിച്ച് മാത്രം ജീവിക്കുന്നയാളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും പ്രായവും ബന്ധവും സോഷ്യല്‍മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് സാഹചര്യമൊരുക്കിയിരിക്കുന്നത്. ഇതാദ്യമായല്ല ഇത്രയും പ്രായവ്യത്യാസമുള്ള ആളുകള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതും വിവാഹവാര്‍ത്ത വൈറലാകുന്നതും. ദിവങ്ങള്‍ക്കു മുന്‍പാണ് മധ്യപ്രദേശില്‍ നിന്നുള്ള 80കാരന്‍ 34 വയസുള്ള മഹാരാഷ്ട്ര സ്വദേശിയെ വിവാഹം ചെയ്തത്. ഇന്‍സ്റ്റഗ്രാം വിഡിയോ കണ്ട് ഇഷ്ടപ്പെട്ടാണ് ആ പ്രണയം പൂവിട്ടത്.