കൈവിട്ട് അനായാസം കെട്ടിടത്തിന്‍റെ മുകളിലേക്ക് ചാടിക്കയറുന്ന ഒരു മനുഷ്യന്‍. കണ്ടുനില്‍ക്കുന്നവരുടെ ശ്വാസം പോലും നിലയ്ക്കുന്ന തരത്തില്‍ അതിവേഗം കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറിയ അയാളുടെ ലക്ഷ്യം ഒന്നും രണ്ടുമല്ല, മുപ്പത് നിലകളായിരുന്നു. നിമിഷനേരംകൊണ്ട് 25 നിലകള്‍ ചാടി കയറിയ ‘സ്പൈഡര്‍മാനെ’ പക്ഷേ തേടിയെത്തിയതാകട്ടെ പൊലീസും.
കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആരോ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചതോടെ 25–ാം നിലയില്‍ തന്നെ ‘സ്പൈഡര്‍മാന്’ നില്‍ക്കേണ്ടി വന്നു. സൈല്‍സിയന്‍ സ്പൈഡര്‍മാന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മേസിന്‍ ബനോട്ട് എന്ന പോളണ്ട് സ്വദേശിയാണ് ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നത്.
അര്‍ജന്‍റിന ഫുട്ബോള്‍ ടീമിന്‍റെ ജേഴ്സി ധരിച്ചായിരുന്നു 36കാരനായ ബനോട്ട് കെട്ടിടം കയറിയത്. ഈ കാഴ്ച കണ്ട് കെട്ടിടത്തിനു താഴെ വന്‍ ജനക്കൂട്ടവുമെത്തി. പിന്നാലെ അഗ്നിരക്ഷാസേനയില്‍ നിന്ന് 30 രക്ഷാപ്രവര്‍ത്തകരും ആംബുലന്‍സും പൊലീസുമടക്കം സ്ഥലത്തെത്തിച്ചേര്‍ന്നു.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് രക്ഷാപ്രവര്‍ത്തനത്തിനായി നടത്തിയ തുക ബനോട്ടിന്‍റെ പക്കല്‍ നിന്നുതന്നെ ഈടാക്കി. സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ബനോട്ട് ഇതിനു മുന്‍പും ഇത്തരം സാഹസങ്ങള്‍ കാട്ടി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
യാതൊരു സുരക്ഷാമുന്‍കരുതലുമില്ലാതെ വാര്‍സോവിലെ 557 അടി പൊക്കമുള്ള മാരിയറ്റ് ഹോട്ടലിനു മുകളിലേക്ക് ചാടിക്കയറിയ ബനോട്ട് അന്നും അറസ്റ്റിലായിരുന്നു. റൊമാനിയയില്‍ 1000 അടി പൊക്കമുള്ള പുകക്കുഴലിലും ബനോട്ട് കയറി. 500 അടി പൊക്കമുള്ള യു.കെയിലെ ഹമ്പര്‍ ബ്രിഡ്ജിലും ബാര്‍സലോണയിലെ 380 അടി പൊക്കമുള്ള മെലിയ സ്കൈയിലുമടക്കം ഇയാള്‍ ഇത്തരത്തില്‍ കയറിയിട്ടുണ്ട്.