norway-travel

റഷ്യന്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി നോര്‍വെ. റഷ്യയില്‍ നിന്നുളള സ‍ഞ്ചാരികളെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നോര്‍വെ. യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് നേര്‍വെ റഷ്യന്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

നാറ്റോ അംഗം കൂടിയായ നോര്‍വേ, റഷ്യയുമായി ഏതാണ്ട് 200 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്നുമുണ്ട്. 2022 മുതല്‍ക്കേ തന്നെ നോര്‍വെ റഷ്യൻ ടൂറിസ്റ്റ് വിസകളിൽ നിയന്ത്രണമേര്‍പ്പെടുത്തി തുടങ്ങിയിരുന്നു. യുക്രൈനിനെതിരായ റഷ്യയുടെ നിമയവിരുദ്ധമായ ആക്രമണത്തിനെതിരെ സഖ്യകക്ഷികളോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയെന്ന നോര്‍വീജിയന്‍ സമീപനത്തിന്റെ ഭാഗമാണ് ഈ നിലപാടെന്നാണ് നീതിന്യായ വകുപ്പ് മന്ത്രി എമിലി എന്‍ഗര്‍ മെഹല്‍ പറയുന്നത്.

അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വരുന്ന റഷ്യക്കാരെയാണ് തടയുക. വിനോദസഞ്ചാരവും മറ്റ് അനിവാര്യമല്ലാത്ത യാത്രകളുമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് വിലക്കുളളത്. അതേസമയം . നോര്‍വെയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളെ കാണാനായി വരുന്ന റഷ്യന്‍ പൗരന്‍മാരെ തടയില്ലെന്നും നോര്‍വെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിട്ടുണ്ട്. 

ENGLISH SUMMARY:

Norway restricts access for Russian tourists