kim-jong-un-01

ഉത്തരകൊറിയന്‍ നോതാവ് കിം ജോംങ് ഉന്നിനെ പുകഴ്ത്തുന്ന പുതിയഗാനം പുറത്തിറങ്ങി. ഉത്തര കൊറിയയാണ് തങ്ങളുടെ നേതാവിനായി പുതിയ പാട്ട് പുറത്തിറക്കിയത്. മഹാനായ നേതാവായും സ്നേഹനിധിയായ പിതാവായും കിം ജോംങ് ഉന്നിനെ പുകഴ്ത്തുന്ന തരത്തിലാണ് പാട്ടിലെ വരികള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. നോര്‍ത്ത് കൊറിയൻ മാധ്യമങ്ങളിൽ നിറയുകയാണ് നേതാവിനെ കുറിച്ചുളള പുതിയ പാട്ട്. എന്നാല്‍ നിലവിലെ ഒറ്റപ്പെട്ട അവസ്ഥയിൽ തന്റെ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പുകഴ്ത്തു പാട്ടെന്നാണ് വിദഗ്ധർ ഈ നീക്കത്തെ നിരീക്ഷിക്കുന്നത്.



ബുധനാഴ്ച്ചയാണ് കൊറിയൻ സെൻട്രൽ ടെലിവിഷനിലൂടെ ഗാനം സംപ്രേക്ഷണം ചെയ്തത്. പാട്ടില്‍ ചെറിയ കുട്ടികള്‍ തുടങ്ങി പ്രായമായവര്‍ വരെ അഭിനയിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ ആളുകള്‍ തങ്ങളുടെ പ്രിയ നേതാവിന്‍റെ പ്രവര്‍ത്തനങ്ങളെയും സ്നേഹത്തെയും കുറിച്ച് അന്നാട്ടിലെ ജനങ്ങള്‍ പാടുന്നതാണ് ഗാനത്തിന്‍റെ പ്രമേയം. ലൈവ് ഓർക്രസ്ട്ര പിന്തുണയോടെയുള്ള ഗാനത്തിന്റെ സംപ്രേക്ഷണത്തിന് കിമ്മും സാക്ഷിയായി. കിമ്മിന്റെ ഭരണകൂടം നിർമ്മിക്കുന്ന 10000 പുതിയ വീടുകളുടെ പൂർത്തീകരണത്തോട് അനുബന്ധിച്ചാണ് പുതിയ ഗാനം പുറത്തിറക്കിയത്.

 

അതേസമയം കിം ജോംങ് ഉന്നിനോടുളള രാജ്യത്തെ ജനങ്ങളുടെ ആരാധനയും ഭക്തിയും നിലനിര്‍ത്തുന്നതിനും തന്‍റെ നേതൃസ്ഥാനത്തിന്‍റെ കരുത്ത് കൂട്ടുന്നതിനുമാണ്  കിം ജോംങ് ഉന്‍ ഇത്തരം നടപടികള്‍ക്ക് സ്വീകരിക്കുന്നതെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 

North Korea launches "Friendly Father" song  praising Kim Jong Un