quran

വിശുദ്ധ ഖുര്‍ ആനിലെ താളുകള്‍ കീറിയെടുത്ത് കത്തിച്ച യുവതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് പാകിസ്ഥാന്‍  കോടതി. വീടിനു പുറത്തുവച്ച് യുവതി ഖുര്‍ ആനിലെ താളുകള്‍ കത്തിക്കുന്നത് കണ്ട അയല്‍വാസിയാണ് വിവരം പൊലീസില്‍ അറിയിച്ചതും ഇത് പിന്നീട് വലിയ കേസായതും. 2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

ആസിയ ബീവി എന്ന യുവതിയെയാണ് ലാഹോര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. വിശുദ്ധ ഖുര്‍ ആനോട് അപമര്യാദയായി പെരുമാറിയെന്നതാണ് കേസ്. പാകിസ്ഥാനിലെ നിയമമനുസരിച്ച് ഇത് നിയമലംഘനമാണ്. ഈശ്വരനിന്ദയാണ്. എന്നാല്‍ ആസിയ ബീവി ഈശ്വരനിന്ദ ചെയ്തിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. അയല്‍വാസി വ്യക്തിപരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി ഇവരെ കേസില്‍ കുടുക്കിയതാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 

 

സാക്ഷിമൊഴികളും തെളിവും ആസിയ ബീവിക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി സംശയത്തിന്‍റെ നിഴല്‍ പോലുമില്ലാതെ കുറ്റം തെളിയിക്കപ്പെട്ടു എന്ന് വ്യക്തമാക്കിയാണ് ശിക്ഷ വിധിച്ചത്. 

 

Woman gets life imprisonment for burning pages of Holy Quran.