ഒരു പ്രകൃതിസ്നേഹിയാണോ നിങ്ങള്‍. അല്ലെങ്കില്‍ നിങ്ങള്‍ ഏകാന്തത ഇഷ്ടപ്പെടുന്നവരാണോ, എങ്കില്‍ നിങ്ങള്‍ക്കൊരു തൊഴിലവസരമുണ്ട്. ലോകത്തിന്റെ തെക്കേ അറ്റത്തുള്ളൊരിടത്ത്. കണ്ടോളൂ.
അന്റാര്‍ട്ടിക്കേലൊരു പോസ്റ്റോഫീസ്, ചന്ദ്രന്‍ ചേട്ടന്റെ ചായക്കട പിന്നൊരു പത്രാസ് മൂലയും.. തമാശക്ക് ഇങ്ങനൊക്കെ പറയാറില്ലേ. എന്നാലിതൊരു തമാശയല്ല സുഹൃത്തുക്കളെ. അന്റാര്‍ട്ടിക്ക കിടിലന്‍ തൊഴിലവസരമൊരുക്കി നിങ്ങളെ മാടിവിളിക്കുന്നു. ലോകത്തിന്റെ തെക്കേ അറ്റത്തൊരു പോസ്റ്റോഫീസ് അവിടെ മെയിലുകള്‍ തരംതിരിക്കാനാള്‍ക്കാരെ ആവശ്യമുണ്ട്. അന്റാര്‍ട്ടിക്കയിലെ പോര്‍ട്ട് ലോക്ക്റോയില്‍ പെന്‍ഗ്വിനുകളെ എണ്ണാനും ആളെ ആവശ്യമുണ്ട്. എന്തൊരനുപമമം അദ്വിതീയം ഈ അവസരം അല്ലേ. എന്നാല്‍ വേഗം UKAHT siteല്‍ അപേക്ഷിച്ചോളൂ. അന്റാര്‍ട്ടിക്കയിലെ വിദൂരവും എന്നാല്‍ താരതമ്യേന തിരക്കേറിയതുമായ ഒരിടത്ത് താമസിക്കുന്ന ഒരു ബേസ് ലീഡര്‍, ഒരു ഷോപ്പ് മാനേജര്‍, 3 ജനറല്‍ അസിസ്റ്റന്റുമാര്‍ എന്നിവരേയാണ് നിയമിക്കുന്നത് എന്നാണ് യു കെ അന്റാര്‍ട്ടിക് ഹെറിട്ടേജ് ട്രസ്റ്റ് അറിയിപ്പ്. ജോലി രസായിരിക്കും. ഒരു ബ്രിട്ടിഷ് അന്റാര്‍ട്ടിക് ടെറിട്ടറി പോസ്റ്റ്ഒാഫിസ്, ചരിത്രപരമായ കെട്ടിടങ്ങളുടേയും, പുരാവസ്തുക്കളുടേയും കണക്കെടുപ്പ്, അറ്റകുറ്റപണി, കൂടാതെ വന്യജീവി പരിപാലനവും. ഇപ്പോളവിടെ യഥാര്‍ത്ഥ വേനല്‍ക്കാലമാണ്. താപനില ഏകദേശം 40 ഡിഗ്രി ഫാരന്‍ഹീറ്റ്.എന്നാലും തണുപ്പ് നിലനില്‍ക്കുമേ. ഒഴുകുന്ന വെള്ളമില്ല, ഷവറില്ല, പരിമിതമായ പവര്‍ മാത്രേള്ളൂ.മൊബൈല്‍ സേവനമില്ല, പരിമിതമായ ഇന്റര്‍നെറ്റ് സ്റ്റാര്‍ലിങ്ക് വഴി കിട്ടും. എന്തെങ്കിലും ആപത്ത് പറ്റിയാലോ ഒഴിപ്പിക്കാന്‍ ഒരാഴ്ച സമയമെടുക്കും.അടുത്തുള്ള ആശുപത്രി അര്‍ജന്റീനയിലാണ്. 2024 നവംബര്‍ മുതല്‍ 2025 മാര്‍ച്ച് വരെയാണ് തസ്തികകളുടെ കാലാവധി. പെന്‍ഗ്വിനുകളേയും എണ്ണി പോസ്റ്റാഫീസില്‍ തപാലും തരം തിരിച്ച് ഏകാന്തതയില്‍ മഞ്ഞിന്റെ കുളിരും കൊണ്ടങ്ങനെയിരിക്കാം... നമ്മക്കിത് പോരെ അളിയാ...
Antartica job vacancy