ജാപ്പനീസ് സ്റ്റാര്‍ട്ടപ് കമ്പനി നിർമ്മിച്ച ആദ്യ സ്വകാര്യ സാറ്റലൈറ്റ് വിക്ഷേപണത്തിനു തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു. ടോക്കിയോ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് വണിന്റെ സ്വപ്നമാണ് വിക്ഷേപണത്തിനു തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചത്. വിക്ഷേപണം നടത്തി 5 സെക്കന്റിനുള്ളിലാണ് സാറ്റലൈറ്റ് വലിയൊരു തീഗോളമായി മാറിയത്. പിന്നാലെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ചുറ്റുമുള്ള പര്‍വതമേഖലകളിലേക്ക് തെറിച്ചുവീണു.
ലാഭകരമായ സാറ്റലൈറ്റ് വിക്ഷേപണ വിപണിയിൽ പ്രവേശിക്കാനുള്ള ജപ്പാൻ്റെ ശ്രമങ്ങൾക്കുള്ള തിരിച്ചടിയായാണ് പരാജയം അടയാളപ്പെടുത്തുന്നത്. നിലവിലുള്ള ചാര ഉപഗ്രഹങ്ങൾ തകരാറിലാകുമ്പോൾ താൽക്കാലികവും ചെറുതുമായ ഉപഗ്രഹങ്ങൾ വേഗത്തിൽ വിക്ഷേപിക്കാൻ കഴിയുമോ എന്ന ചിന്തയുടെ കൂടി ഫലമായിരുന്നു ഈ ശ്രമമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
സ്റ്റാർട്ടപ്പിന്റെ സ്വന്തം ലോഞ്ച് പാഡിൽ നിന്നാണ് ഒരു ചെറിയ സർക്കാർ പരീക്ഷണ ഉപഗ്രഹവും വഹിച്ചുകൊണ്ട് റോക്കറ്റ് കുതിച്ചത്. പൊട്ടിത്തെറിയുടെ കാരണമെന്തെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
Japan’s first private satellite explodes after seconds launch