sophia-leone

പോണ്‍ താരം സോഫിയ ലിയോണ്‍(26)നെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സോണിയയുടെ രണ്ടാനച്ഛന്‍ മൈക്ക് റെമോരോ ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. ഈ മാസം ആദ്യം  താരത്തിന്റെ അപ്പാര്‍ട്ട്മെന്റിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പിതാവ് പറയുന്നു. സോഫിയ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സോഫിയയുടെ മോഡലിങ് ഏജന്‍സി ആരോപിച്ചു. 

സോഫിയയുടെ അപ്രതീക്ഷിത മരണം കുടുംബത്തേയും സുഹൃത്തുക്കളേയും ഞെട്ടിച്ചിരിക്കുകയാണ്. സോഫിയക്ക് നീതി ലഭിക്കുന്നതിനായി പോരാടുന്നതിനൊപ്പം കുടുംബം സാമ്പത്തിക പ്രയാസം കൂടി നേരിടുന്നു, സോഫിയയുടെ രണ്ടാനച്ഛന്‍ പറഞ്ഞു. സോഫിയയുടെ മരണത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വീട്ടില്‍ കയറി സോഫിയയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് താരത്തിന്റെ മോഡലിങ് ഏജന്‍സിയായ 101 മോഡലിങ് ആരോപിക്കുന്നത്. 

18ാം വയസിലാണ് സോഫിയ പോണ്‍ മേഖലയിലേക്ക് കടക്കുന്നത്. ഒരു മില്യണ്‍ ഡോളറിന്റെ ആസ്തി സോഫിയയ്ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പോണ്‍ മേഖലയില്‍ ഈ വര്‍ഷം ഉണ്ടാകുന്ന നാലാമത്തെ അപ്രതീക്ഷിത മരണമാണ് ഇത്. നേരത്തെ ലിന്‍ കാര്‍തെര്‍, ജെസി ജെയ്ന്‍, തൈന ഫീല്‍ഡ്സ് എന്നീ പോണ്‍ താരങ്ങളും മരിച്ചിരുന്നു.

 

 

 

Sophia Leone found dead at home