screengrab: X(Twitter)

screengrab: X(Twitter)

ലോകത്തെ ഏറ്റവും സുരക്ഷിതമെന്ന് കരുതിയിരുന്ന റോൾസ് റോയ്സ് കളിനന്‍ കണ്ണടച്ചു തുറക്കും മുൻപ് കടത്തി യുവാവ്. 3.67 കോടി രൂപ വിലവരുന്ന റോൾസ് റോയ്സ് കാറാണ് ഇംഗ്ലണ്ടിലെ എസക്സിലുള്ള അവ്ലി ടൗണിലെ പാർക്കിങ് സ്ഥലത്തുനിന്ന് മോഷ്ടിച്ചത്. പുലർച്ചെ 4.10നായിരുന്നു സംഭവം. സാധാരണ കാർ മോഷണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളോ അത്യാധുനിക രീതികളോ ഒന്നും ഉപയോഗിക്കാതെയായിരുന്നു മോഷണം. അതും കാറിൽ തൊടുകപോലും ചെയ്യാതെ. 

cullinan-rolls-08

റോള്‍സ് റോയ്​സ് കളിനന്‍ (file image: Cnet)

 

അതീവ ലളിതമായ മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ കണ്ട് പൊലീസും ലോകമെമ്പാടുമുള്ള കാറുടമകളും അമ്പരന്നു.  ലളിതമായ ഒരു വയർ ആന്‍റിന മാത്രമാണ് മോഷ്ടാവ് അത്യാഡംബര കാർ തുറക്കാൻ ഉപയോഗിച്ചത്. ഉടമയുടെ വീടിനുള്ളിലിരുന്ന കാർ കീയിൽ നിന്ന് പുറത്തുവരുന്ന തരംഗങ്ങൾ വയർ ആന്‍റിന ഉപയോഗിച്ച് ആംപ്ലിഫൈ ചെയ്താണ് ഡോർ തുറന്നത്. 30 സെക്കന്‍റിനുള്ളിൽ വാഹനവുമായി കള്ളൻ സ്ഥലംവിട്ടു. 3.67 കോടി രൂപയാണ് റോൾസ് റോയ്സ് കളിനന്‍റെ വില.

 

റോൾസ് റോയ്സ് മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലോകമെങ്ങും പ്രചരിച്ചു. ആർക്കും തകർക്കാനാകാത്ത സുരക്ഷ എന്നൊക്കെ അവകാശപ്പെട്ട് പുറത്തിറങ്ങുന്ന വാഹനങ്ങളുടെ സ്ഥിതി ഇതാണെങ്കിൽ മറ്റ് വാഹനങ്ങളുടെ അവസ്ഥ എന്താകുമെന്നാണ് പലരുടെയും പ്രതികരണം. ചിലർ ഇതിനകം സ്വന്തം വാഹനത്തിന്‍റെ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികളും തുടങ്ങി. ഒരുതവണ ഡോർ തുറന്ന് റോൾസ് റോയ്സ് കൊണ്ടുപോയ കള്ളന്‍റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണ് മറ്റുചിലരുടെ സംശയം. വീണ്ടും എങ്ങനെ ഡോർ തുറക്കും, വാഹനം എങ്ങനെ പുറത്തിറക്കും, പൊളിച്ചുവിൽക്കുമോ എന്നിങ്ങനെ നീളുന്നു സംശയങ്ങൾ.

 

Sneaky thief in England steals Rolls Royce in just 30 seconds