chinese-ship

ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ ചാരക്കപ്പലായി കണക്കാക്കപ്പെട്ടുന്ന ‘സിയാൻ യാങ് ഹോങ് 03’ അടുത്ത മാസം ആദ്യം തലസ്ഥാനമായ മാലെയിൽ നങ്കൂരമിടുമെന്ന് മാലദ്വീപ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ മോശം കമന്റുകള്‍ക്കു പിന്നാലെ ആ രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വാര്‍ത്തകളില്‍ നിറയുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി മാലദ്വീപ് പ്രസിഡന്റ് ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ചൈനീസ് ചാരക്കപ്പല്‍ഇന്തോനേഷ്യന്‍ മേഖലയിലേക്ക് എത്തിയത്. 

 ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ ചാരക്കപ്പലായി കണക്കാക്കപ്പെട്ടുന്ന ‘സിയാൻ യാങ് ഹോങ് 03’ അടുത്ത മാസം ആദ്യം തലസ്ഥാനമായ മാലെയിൽ നങ്കൂരമിടുമെന്നാണ്  മാലദ്വീപ് സർക്കാർ ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്. ചൈനയുടെ നിരീക്ഷണ വിഭാഗത്തില്‍പ്പെടുന്ന കപ്പലാണിത്.  മാലദ്വീപിൽ കപ്പൽ ഒരു നിരീക്ഷണവും നടത്തില്ലെന്നും നാവികരുടെ മാറ്റം പോലെയുള്ള നടപടിക്രമങ്ങൾക്കായാണ് ചൈന ക്ലിയറൻസ് ആവശ്യപ്പെട്ടതെന്നും മാലദ്വീപ് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുടെ തെക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ നാല് സ്ഥലങ്ങളിൽ ചൈനയുടെ പതാകയുള്ള 'ഗവേഷണ കപ്പലുകളും' യുദ്ധക്കപ്പലുകളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

 

സൗഹൃദ രാജ്യങ്ങളുടെ കപ്പലുകളെ മാലദ്വീപ് എക്കാലവും സ്വീകരിക്കാറുണ്ടെന്നും സമാധാനപരമായ ആവശ്യങ്ങൾക്കായി തുറമുഖം ആവശ്യപ്പെടുന്ന സ്വകാര്യ, സൈനിക കപ്പലുകൾക്ക് ആതിഥേയത്വം വഹിക്കുന്നത് തുടരുമെന്നും സർക്കാർ വ്യക്തമാക്കി. ഇത്തരം നടപടി മാലദ്വീപും മറ്റു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നു. സൗഹൃദ രാജ്യങ്ങളിൽനിന്നുള്ള കപ്പലുകളെ സ്വാഗതം ചെയ്യുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുകയും ചെയ്യുന്നെന്നും മാലദ്വീപ് വ്യക്തമാക്കുന്നു. 

 

ഫെബ്രുവരി 8ന് ചൈനീസ് വ്യാപാര കപ്പൽ മാലെയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തൊനീഷ്യയിലെ ജക്കാർത്ത തീരത്താണ് നിലവിൽ കപ്പലുള്ളത്. ‘സൗഹൃദ രാജ്യങ്ങളിൽനിന്നുള്ള കപ്പലുകളെ സ്വാഗതം ചെയ്യുന്നു’ എന്ന പ്രയോഗം ഇന്ത്യയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമായും ഇന്ത്യയോട് അകലുന്നതിന്റെയും ചൈനയോട് അടുക്കുന്നതിന്റെയും കൂടുതൽ തെളിവായും നയതന്ത്ര വിദഗ്ധർ കാണുന്നു. .

 

Chinese spy ships approches Maldives,a new worry to India