സ്റ്റേറ്റ് ബാങ്കില്‍ അവസരം കാത്തുനിന്ന ഈ അതിഥിയെ കണ്ട് എല്ലാവരും ഒന്ന് ഞെട്ടി. ഉത്തര്‍പ്രദേശിലെ ഉന്നാവോ എന്ന സ്ഥലത്തെ ബ്രാഞ്ചിലാണ് അപ്രതീക്ഷിതമായി എത്തിയ കാള ആശങ്ക സൃഷ്ടിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിച്ച് വിട്ടെങ്കിലും കാള ആശങ്ക പരത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 

ഉച്ചഭക്ഷണത്തിനുള്ള സമയത്തായിരുന്നു കാളയുടെ വരവ്. പോയിട്ട് പിന്നെ വരാന്‍ എസ്.ബി.ഐ കാളയോട് പറഞ്ഞു എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്. ‌‌

 

‘ഇവിടെ ആര്‍‍ക്കും പ്രത്യേക പരിഗണനയില്ല, ലഞ്ച് ബ്രേക്കാണ്..’ തുടങ്ങി തമാശ നിറഞ്ഞ കമന്‍റുകളും വന്നു. ധാരാളം പേരാണ് ഇതിനോടകം ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്..