ലൈവ് സംഗീത പരിപാടിക്കിടെ ബ്രസീലിയന്‍ ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു. പെദ്രോ ഹെന്‍ട്രിക്കെന്ന മുപ്പതുകാരനാണ് ഫിയറ ഡി സാന്‍റാനയിലെ പരിപാടിക്കിടെ മരിച്ചത്. സുവിശേഷ പ്രചാരകനായ പെദ്രോയുടെ പരിപാടി ആയിരങ്ങള്‍ ഓണ്‍ലൈനായും കണ്ടുകൊണ്ടിരിക്കവേയാണ് അപകടമുണ്ടായത്. പെദ്രോയുടെ തന്നെ ഹിറ്റ് ഗാനമായ വാ സേ തോ ലിന്‍ഡോ പാടുന്നതിനിടെ നിലതെറ്റി പിന്നാക്കം വീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
'എല്ലാ വിശദീകരണങ്ങളും അപ്രസക്തമായി പോകുന്ന ചില നിമിഷങ്ങള്‍ ജീവിതത്തിലുണ്ടാകുമെന്നും അത്തരമൊരു ദുരന്തമാണ് കണ്‍മുന്നിലുണ്ടായ'തെന്നുമാണ് പെദ്രോയുടെ മരണം അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ബാന്‍ഡായ ടൊഡാ മ്യൂസിക് പറഞ്ഞത്. ഹൃദയസ്പര്‍ശിയായ വരികള്‍ കൊണ്ടും ശബ്ദം കൊണ്ടും ബ്രസീലിയന്‍ ക്രിസ്ത്യന്‍ സംഗീതജ്ഞരിലും ഗായകരിലും പ്രശസ്തനായിരുന്നു പെദ്രോ.
Brazilian singer collapses on stage during live performance