യുഎഫ്ഒ ചീഫ് സീന്‍ കിര്‍ക്ക്പാട്രിക് അടുത്ത ഡിസംബറില്‍ സ്ഥാനമൊഴിയും. യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയിലും പ്രതിരോധവകുപ്പിലുമായി 27 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് കിര്‍ക് രാജിവെയ്ക്കുന്നത്.
18 മാസത്തോളമാണ് യുഎഫ്ഒയില്‍ പ്രവര്‍ത്തിച്ചത്. യുഎസിന്റെ ആകാശത്ത് പറക്കുന്ന തിരിച്ചറിയാനാകാത്ത പ്രതിഭാസങ്ങള്‍ ഒന്നുകില്‍ ഏലിയന്‍സോ അല്ലെങ്കില്‍ ശത്രുക്കളുടെ സാങ്കേതികവിദ്യയോ ആവുമെന്നായിരുന്നു കിര്‍ക് നേരത്തെ ഏലിയന്‍സിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. യുഎഫ്ഒ ചീഫിന്റെ സ്ഥാനത്തെത്തിയ ശേഷം താനെന്തൊക്കെ ചെയ്യാനാഗ്രഹിച്ചോ അതെല്ലാം ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്നും കിര്‍ക് പറഞ്ഞു. താന്‍ ഡയറക്ടറായിരിക്കെ 800ലധികം സംഭവങ്ങള്‍ പഠിച്ചാണ് കിര്‍കിന്റെ വിവാദപ്രസ്താവന.
അന്യഗ്രഹജീവികളുടെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ആശങ്കപ്പെടുത്തുന്ന സാഹചര്യമെന്നായിരുന്നു കിര്‍ക് പറഞ്ഞത്. ഏലിയന്‍സിനെക്കുറിച്ച് കൃത്യമായ തെളിവുകള്‍ പുറത്തു പറയാന്‍ പറ്റിയില്ലെങ്കില്‍ അതിനര്‍ത്ഥം ഞങ്ങളുടെ വീട്ടുമുറ്റത്ത് മറ്റുള്ളവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതാണ്. യുഎഫ്ഒ നിരീക്ഷണ ഏജന്‍സിയായ ആരോ (AARO) ഒരു റിപ്പോർട്ടിങ് സംവിധാനം കൂടി ഏർപ്പെടുത്തുമെന്നും കിർക് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
Pentagon UFO Chief resigns after warning about Aliens
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.