പതിനഞ്ച് വർഷത്തിനകം മനുഷ്യൻ ചന്ദ്രനിൽ താമസിക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസ്. ഭൂമിക്ക് പുറത്തും ജീവനുണ്ടാകുമെന്നും ചോദ്യത്തിന് മറുപടിയായി സുനിത വില്യംസ് പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ അൽ മൻസൂറിക്കൊപ്പം പങ്കെടുത്ത സ്റ്റാർ ഇൻ സ്പേസ് പരിപാടിയിലാണ് ഇരുവരും ബഹിരാകാശ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവച്ചത്. അടുത്ത 15 വർഷത്തിനകം മനുഷ്യൻ ചന്ദ്രനിൽ ജീവിച്ചുതുടങ്ങുമെന്നും സുനിത വില്യംസ് പറഞ്ഞു.
സദസിലെ കുഞ്ഞുബാലന്റെ കൗതുകത്തിനുള്ള മറുപടിയിലാണ് നമ്മുടേതിന് സമാനമായി മറ്റൊരു സൗരയൂഥം ഉണ്ടാകാതിരിക്കാൻ തരമില്ലെന്നും സുനിത വില്യംസ് പറഞ്ഞത്. ബഹിരാകാശത്തെനിലയത്തിലെ ജീവിതത്തെക്കുറിച്ചും സുനിതയ്ക്കൊപ്പം ഹസ്സയും വിശദമായി സംസാരിച്ചു. 20 വർഷം മുൻപ് യുഎഇ സന്ദർശിച്ചത് ഓർത്തെടുത്ത് യുഎഇയ്ക്ക് അസാധ്യമായതൊന്നുമില്ലെന്നും സുനിത വില്യംസ് പറഞ്ഞു. ഇന്ത്യൻ വേരുകൾ ഉള്ള സുനിത വില്യംസ് ബഹിരാകാശനിലയത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ച വനിതയാണ്. ഏറ്റവും കൂടുതൽ സമയം സ്പേസ് വോക്ക് നടത്തിയ വനിതയും സുനിത വില്യംസ് തന്നെ.
Sunita Williams talks about human life in moon