ചിത്രം: AFP

ചിത്രം: AFP

  • സുരക്ഷീത സ്ഥാനങ്ങളില്‍ കഴിയണം
  • പ്രാദേശിക ഭരണകൂടത്തിന്‍റെ മുന്നറിയിപ്പുകള്‍ പാലിക്കണം
  • അടിയന്തരഘട്ടത്തില്‍ എംബസിയെ ബന്ധപ്പെടാം, ഫോണ്‍ : +97235226748

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുത്. സുരക്ഷിത കേന്ദ്രങ്ങളില്‍ തന്നെ തുടരണം. പ്രാദേശിക ഭരണകൂടങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും എംബസിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ എംബസി മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ബന്ധപ്പെടുന്നതിനായി +97235226748 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കാമെന്നും എംബസി അറിയിച്ചു.

 

പതിനെട്ടായിരം ഇന്ത്യന്‍ പൗരന്‍മാര്‍ ഇസ്രയേലില്‍ ഉണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. കെയര്‍ഗിവര്‍, വജ്രവ്യാപാരം, നിര്‍മാണ മേഖല, ഐടി തുടങ്ങിയ ജോലികള്‍ക്കായെത്തിയവരാണ് ഇന്ത്യക്കാരിലേറെയും ഇതില്‍ കെയര്‍ ഗിവര്‍മാരായി ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനം എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് തീരുമാനമെന്നും വിമാനക്കമ്പനി അറിയിച്ചിരുന്നു. 

 

ഇന്നലെ പുലര്‍ച്ചെയോടെയാണ് ഇസ്രയേലില്‍ ഹമാസിന്റെ മിന്നലാക്രമണം ഉണ്ടായത്. കര–കടല്‍–ആകാശമാര്‍ഗമുള്ള ഹമാസിന്റെ ആക്രമണത്തില്‍ ഇരുന്നൂറിലേറെ ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. അഞ്ഞൂറോളം പേര്‍ക്ക് പരുക്കേറ്റു. ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ 232 പേര്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇരുപത്തിയഞ്ചിലേറെ സ്ഥലങ്ങളിലാണ് ഇസ്രയേല്‍ സേനയും ഹമാസുമായി ഏറ്റുമുട്ടല്‍ തുടരുന്നത്.

 

18,000 Indians in Israel; Embassy issues advisory to people

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.