ഖലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ–കാനഡ നയതന്ത്രബന്ധം വഷളായിരിക്കെ സ്കോട്‌ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ഇന്ത്യന്‍ സ്ഥാനപതിയെ ലക്ഷ്യമിട്ട് ഖലിസ്ഥാനികള്‍. ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയ വിക്രം ദൊരൈസാമിയെ പ്രതിഷേധക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലയ്ക്ക് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയാകാമെന്ന വാദം ഇന്ത്യന്‍ ഇന്‍റലിജന്‍സ് വിഭാഗം തള്ളി.
ബ്രിട്ടനിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം ദൊരൈസാമിയെ ഖലിസ്ഥാന്‍വാദികള്‍ ലക്ഷ്യമിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ത്യന്‍ സ്ഥാനപതിക്ക് വലിയ സുരക്ഷാ വീഴ്ചയുണ്ടായത് സ്കോട്‌ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ഒരു ഗുരുദ്വാരയ്ക്ക് മുന്‍പില്‍ വച്ചായിരുന്നു. ഗുരുദ്വാര കമ്മിറ്റി ക്ഷണിച്ചിട്ടാണ് വിക്രം ദൊരൈസാമി അവിടെയെത്തിയത്. പ്രതിഷേധമുണ്ടായ ഉടനെ സ്ഥാനപതി അവിടെനിന്ന് മടങ്ങി. ദൃശ്യങ്ങള്‍ സിഖ് യൂത്ത് യു കെ എന്ന ഇന്‍സ്റ്റഗ്രാം ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്ഥാനപതിക്കെതിരെ പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു. സ്കോട്ട്‌ലന്‍ഡില്‍ ഇന്ത്യന്‍ സ്ഥാനപതിക്ക് നേരിടേണ്ടി വന്ന സുരക്ഷാ വീഴ്ചയില്‍ ഇന്ത്യ ബ്രിട്ടനെ ശക്തമായ പ്രതിഷേധമറിയിച്ചു. പൊലീസ് ഇടപെടലും തേടി
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയാകാമെന്ന വാദം ഇന്ത്യന്‍ ഇന്‍റലിജന്‍സ് വിദഗ്ധര്‍ തള്ളി. ഇന്ത്യ–കാനഡ പ്രശ്നത്തെ ഇന്ത്യ–പാക് പ്രശ്നമാക്കി ചുരുക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തല്‍. കാനഡയിലിരുന്ന് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നിജ്ജറെ പാക് ചാരസംഘടന എന്തിന് ഇല്ലാതാക്കണം. ഈ ചോദ്യമാണ് ഇന്ത്യന്‍ ഇന്‍റലിജന്‍സ് വിദഗ്ധരും ഉന്നയിക്കുന്നത്.
Vikram Doraiswami stopped from entering gurdwara
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ