കൊല്ലപ്പെട്ട പഞ്ചാബി റാപ്പര്‍ സിദ്ദു മൂസെവാലെയുടെ ചിത്രങ്ങള്‍ നിറച്ച് പാക്കിസ്ഥാനില്‍ ഒരു പിറന്നാള്‍ ആഘോഷം. പാക് ബിസിനസ് ഭീമനായ മാലിക് റിയാസിന്റെ നാലുവയസുള്ള കൊച്ചുമകന്റെ പിറന്നാള്‍ ആഘോഷമാണ് വിവാദത്തിലായിരിക്കുന്നത്. പിറന്നാളുകാരനെ സിദ്ദു മൂസെവാലെയുടെ രൂപത്തില്‍ അണിയിച്ചൊരുക്കി ചുമലില്‍ കളിത്തോക്കും വച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
കുട്ടിയുടെ കുടുംബം തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പിറന്നാള്‍ ആഘോഷത്തിനായി തയ്യാറാക്കിയ കേക്കും സിദ്ദു മൂസെവാലെയുടെ ചിത്രം പതിച്ചതായിരുന്നു. കേക്കില്‍ റാപ്പറുടെ ഹിറ്റ് ഗാനത്തിന്‍റെ വരികളും ചേര്‍ത്തിരുന്നു.
പാക്കിസ്ഥാനിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മാലിക് റിയാസ് ഹുസൈന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന് കൈക്കൂലി നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ നടന്ന ഇടപാടിനെ കുറിച്ച് പാക് ആഭ്യന്തര മന്ത്രിയാണ് അന്ന് വെളിപ്പെടുത്തല്‍ നടത്തിയത്.
ആം ആദ്മി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ മേയിലാണ് പഞ്ചാബില്‍ വച്ച് ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചത്. മാന്‍സയില്‍ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് മൂസെവാലെയ്ക്ക് വെടിയേറ്റത്. അക്രമികള്‍ 20 റൗണ്ട് വെടിയുതിര്‍ത്തുവെന്നതടക്കമുള്ള വാര്‍ത്തകള്‍ അന്ന് പുറത്തുവന്നിരുന്നു.
Moose Wala theme, 'guns' for birthday party of Pak tycoon's 4-year-old grandson
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.