larissa-borges-1

 

ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർ ലാറിസ ബോർജസിന് മുപ്പത്തിമൂന്നാം വയസില്‍ ദാരുണാന്ത്യം.  ഇരട്ട ഹൃദയാഘാതത്തെ തുടര്‍ന്നാണ് ലാറിസയുടെ മരണം.  ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവര്‍. ഗ്രമദോയിലേക്ക് യാത്ര ചെയ്യവെ ഹൃദയാഘാതമുണ്ടായി ആഗസ്റ്റ് 20നാണ് ലാരിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെട്ടെന്ന് തന്നെ അവർ ‘കോമ’യിലായി. അതിനിടെ രണ്ടാമതും ഹൃദയാഘാതമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയായിരുന്നു. മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും ഇവരുടെ ശരീരത്തിലേക്കു കടന്നതായി സംശയിക്കുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഗുസ്താവോ ബാർസെല്ലസ് പ്രതികരിച്ചു.

 

കു‌‌ടുംബമാണ് ഇവരുടെ മരണം ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. ഇത്രയും ചെറുപ്രായത്തില്‍, അതും 33 മൂന്ന് വയസ് മാത്രം.ഞങ്ങളുടെ ഹൃദയം തകർന്നു, ഞങ്ങൾ അനുഭവിക്കുന്ന ആഗ്രഹം വിവരണാതീതമാണന്നും കുടുംബം കുറിച്ചു. അവള്‍  ജീവനുവേണ്ടി ധീരമായി പോരാടിയെന്നും കുടുംബം കൂട്ടിച്ചേർത്തു.

 

തന്റെ ഫിറ്റ്‌നസ്, ഫാഷൻ, യാത്രാ വിവരങ്ങള്‍ ലാറിസ ഇൻസ്റ്റഗ്രാമിൽ പതിവായി പങ്കുവെക്കാറുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ 30,000 ഫോളോവേഴ്‌സാണ് ലാറിസയ്ക്കുള്ളത്. പോസ്റ്റ് മോര്‍‌ട്ടത്തിന് ശേഷമേ യഥാര്‍ഥ മരണ കാരണം അറിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. 

 

Fitness Influencer Larissa Borges, 33, Dies After Double Cardiac Arrest