
തളര്‍ന്നു കിടന്ന 47കാരിയെ സംസാരിപ്പിച്ച് എഐ സാങ്കേതികവിദ്യ. തലച്ചോര്‍ സിഗ്നലുകളെ സംസാരമായും മുഖഭാവമായും മാറ്റിയെടുത്താണ് എഐയുടെ മാന്ത്രികശക്തി. സ്ട്രോക്കുകളും എഎൽഎസും പോലുള്ള അവസ്ഥകൾ കാരണം ആശയവിനിമയത്തിനുള്ള കഴിവ് നഷ്ടപ്പെട്ട വ്യക്തികൾക്ക് ഈ നേട്ടം പ്രതീക്ഷ നൽകുന്നതാണ്. നേരത്തേ ഇത്തരം രോഗികള്‍ക്ക് സ്ലോസ്പീച്ച് സിന്തസൈസറുകളെ ആശ്രയിച്ചാണ് ആശയവിനിമയം നടന്നിരുന്നത്. പലപ്പോഴും ഐട്രാക്കിംങ് പോലും സ്വാഭാവിക സംഭാഷണം നടത്തുന്നതിനു ബുദ്ധിമുട്ട് സൃഷ്ടിച്ചു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് തലച്ചോറിന്റെ ഉപരിതലത്തിലെ മൈനസ്ക്യൂള്‍ ഇലക്ട്രോഡുകള്‍ ഉപയോഗിച്ച് മസ്തിഷ്കത്തിലെ വൈദ്യുതപ്രവര്ത്തനരീതി കണ്ടെത്തുകയും സംസാരത്തെയും ഭാവവ്യത്യാസങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ സിഗ്നലുകളെ സംസാരമായും ഭാവവ്യത്യാസങ്ങളായും മാറ്റുന്നത് ഡിജിറ്റല്‍ അവതാര്‍ എന്ന പുതിയ മെഡിക്കല്‍ വിപ്ലവത്തിലൂടെയാണ്. പുഞ്ചിരിയും നെറ്റി ചുളിക്കുന്നതും, ആശ്ചര്യവും അദ്ഭുതവുമെല്ലാം സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ട്രോക്ക് വന്നതിനെത്തുടര്‍ന്നാണ് ആന്‍ എന്ന 47കാരി തളര്‍ന്നുപോയത്. സംസാരിക്കാനോ ജോലി ചെയ്യാനോ ടൈപ്പ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. അവതാര്‍ സാങ്കേതികവിദ്യയിലൂടെ ഒരു കൗണ്‍സിലറായി പ്രവര്‍ത്തിക്കാനാണ് ആന്‍ ആഗ്രഹിക്കുന്നത്. ഗവേഷക സംഘം ആനിന്റെ മസ്തിഷ്ക ഉപരിതലത്തില്‍ 253 നേര്‍ത്ത ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചു. 34 ഇനം ശബ്ദങ്ങളും ചാറ്റ് ജിപിടി ഭാഷാ രീതിയും അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ അവതാർ സംസാരിക്കുക. നിലവിൽ വെബ്സൈറ്റുകളിലും മറ്റും അവതാർ ഉപയോഗിക്കാറുണ്ട്.പൂര്‍ണമായും സ്വാഭാവികമായൊരു സംസാരരീതി സാധ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഗവേഷണം നയിച്ച പ്രഫസര്‍ എഡ്വേഡ് ചാങ് വ്യക്തമാക്കി. ബിസിഐയുടെ വയര്‍ലെസ് വേര്‍ഷന്‍ ആണ് അടുത്തഘട്ടം.
AI Digital Avatar helps 47-year-old stroke patient speak after 18 years