cablecaraccidentpakistan

പാക്കിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയില്‍ കേബിള്‍ കാര്‍ യാത്രക്കിടെ കേബിളുകള്‍ പൊട്ടി അപകടമുണ്ടായ സംഭവത്തില്‍ കേബിള്‍ കാര്‍ ഉടമയ്ക്കെതിരെയും ഓപ്പറേറ്റര്‍ക്കെതിരെയും കേസെടുത്ത് പൊലീസ്. അപകടമുണ്ടായതിനെ തുടര്‍ന്ന്  12 മണിക്കൂറോളമാണ് കേബിള്‍ ലൈനുകളില്‍ ഒന്നില്‍ യാത്രാക്കാരടങ്ങിയ വാഹനം തൂങ്ങിക്കിന്നത്. ആറു കുട്ടികളും രണ്ട് മുതിര്‍ന്നവരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തുന്നത്. 

 

സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടായിരുന്നു കേബിള്‍ കാര്‍ സര്‍വീസ് നടത്തിയിരുന്നത് എന്ന് പൊലീസ് അറിയിച്ചു. ഗുണനിലവാരം കുറഞ്ഞ കേബിളുകളായിരുന്നു സര്‍വീസിനായി ഉപയോഗിച്ചതെന്നും മെഷീനുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്താന്‍ സമയമായിരുന്നു എന്നും ഖൈബർ പക്തുൻഖ്വയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ജൂണില്‍ ഉടമയ്ക്ക് നോട്ടീസ് അയച്ചിരുന്നുവെന്നും ഓഗസ്റ്റില്‍ രണ്ടാമതും നോട്ടീസ് അയച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

 

യന്ത്രങ്ങൾ നവീകരിക്കാനും കേബിളുകളുടെ ഗുണനിലവാരം വർധിപ്പിക്കാനും തുടര്‍ന്ന് സുരക്ഷാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനും പ്രാദേശിക ഭരണകൂടം ഉടമയോട് ആവശ്യപ്പെട്ടിരുവന്നതായും പൊലീസ് പറഞ്ഞു. അപകടത്തെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് കേബിൾ കാർ ഓപ്പറേറ്ററെ അറസ്റ്റ് ചെയ്തത്. മൂന്ന് ചെയർലിഫ്റ്റ് കേബിളുകളിൽ രണ്ടെണ്ണം പൊട്ടിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തില്‍ എല്ലാ കേബിള്‍ കാറുകളും പരിശോധിക്കാനും സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കാത്തവ അടച്ചുപൂട്ടാനും മന്ത്രി അൻവർ-ഉൽ-ഹഖ് കാക്കർ നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെയും ഗിൽജിത്- ബാൾട്ടിസ്ഥാന്റെ വടക്കൻ പ്രദേശങ്ങളിലും സാധാരണമാണ്. യാത്രക്കാരെ കയറ്റുന്ന കേബിൾ കാറുകള്‍ അപകടത്തില്‍ പെടുന്നതും ഇവിടങ്ങളില്‍ സാധാരണമാണ്. ഇവയില്‍ പലതും റോഡ് മാര്‍ഗം ബന്ധപ്പെടാന്‍ സാധിക്കാത്ത പട്ടണങ്ങളും ഗ്രാമങ്ങളുമാണ്. മുന്‍പ് 2017 ല്‍ ഇസ്ലാമാബാദിന് സമീപമുള്ള പര്‍വത ഗ്രാമത്തിൽ ഇത്തരത്തില്‍ കേബിൾ പൊട്ടി മലയിടുക്കിലേക്ക് മറിഞ്ഞ് 10 യാത്രക്കാര്‍ മരിച്ചിരുന്നു.

 

Cable car accident in Pakistan owner and operator arrested