പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ടുണീഷ്യയില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി നാല് പേര്‍ മരിച്ചു. 51 പേരെ കടലില്‍ കാണാതെയായി. ടുണീഷ്യയിലെ കെര്‍കെന്ന ദ്വീപിനടുത്താണ് ബോട്ട് മുങ്ങിയത്. ആഫ്രിക്കയില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ഈ വര്‍ഷം ആദ്യം മുതല്‍ ജൂലൈ 20 വരെയുള്ള കണക്കനുസരിച്ച് മുങ്ങിമരിച്ച 901 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ ടുണീഷ്യന്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെടുത്തിട്ടുണ്ട്. 

 

അഭയാര്‍ഥികളെയും അനധികൃത കുടിയേറ്റക്കാരെയും കുത്തിനിറച്ച് ഇറ്റലി ലക്ഷ്യമിട്ട് യാത്ര തിരിക്കുന്ന പല ബോട്ടുകളും കടലില്‍ വച്ച് അപകടത്തില്‍പ്പെടാറുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ആഫ്രിക്കയിലെ കടുത്ത ദാരിദ്യത്തെ തുടര്‍ന്ന് പുതിയ ജീവിതം സ്വപ്നം കണ്ട് യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നവരാണ് പലപ്പോഴും ഇത്തരം ബോട്ടുകളെ ആശ്രയിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരം യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നും സംഘടനകള്‍ വ്യക്തമാക്കുന്നു.  

 

 

4 dead, 51 missing after migrant ship sinks off Tunisian coast