845x440-Syria-Russia

റഷ്യന്‍ വ്യോമസേനയും സിറിയന്‍ പ്രത്യേക സേനാ വിഭാഗങ്ങളും ചേര്‍ന്ന് വീണ്ടും സൈനീക അഭ്യാസങ്ങള്‍ നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. സൈനിക വിമാനങ്ങള്‍ ,ഹെലിക്കോപറ്ററുകള്‍, മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍ എന്നിവ പരിശീലനത്തില്‍ അണിനിരന്നു. റഷ്യന്‍– സിറിയന്‍ വ്യോമ പ്രതിരോധ സേനകളുടെ ഒടുവിലത്തെ സംയുക്ത സൈനീക അഭ്യാസങ്ങളുടെ ദ‍ൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. 

 

സൈനിക വിമാനങ്ങള്‍ ,ഹെലിക്കോപറ്ററുകള്‍, മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള പരിശീലനങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനൊപ്പമാണ് റഷ്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ സൂചനകൂടിയാണ് സംയുക്ത സൈനികാഭ്യാസം. ഇതിനു മുന്‍പും പലതവണ ഇരു രാജ്യങ്ങളും സംയുക്ത സൈനികാഭ്യാസം നടത്തിയിട്ടുണ്ട്. അതേസമയം തുര്‍ക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

Russia-Syria joint military excercise