nigerfollowup

TAGS

അട്ടിമറി നടന്ന ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ ഭരണാധികാരിയായി ജനറല്‍ അബ്ദുറഹ്മാന്‍ ചിയാനി സ്വയം അധികാരമേറ്റു. 2011 മുതല്‍ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ തലവനാണ്. എന്നാല്‍ സ്വയംപ്രഖ്യാപിത ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് ആഫ്രിക്കന്‍ യൂണിയന്‍ ഉള്‍പ്പെടെ വ്യക്തമാക്കി 

 

നൈജര്‍ പ്രസിഡന്റിന് സുരക്ഷയൊരുക്കുന്ന പ്രത്യേക സംഘമായ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ മേധാവിയാണ് 62 കാരനായ ജനറല്‍ അബ്ദുറഹ്മാന്‍ ചിയാനി. ബുധനാഴ്ച പ്രസിഡന്റ് പ്രസിഡന്റ് മൊഹമ്മദ് ബസൂമിനെ തടവിലാക്കിയതും പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ്സ് ആണ്. ഇന്നലെ വൈകിട്ടാണ് രാജ്യത്തിന്റെ ഭരണാധികാരിയായി ജനറല്‍ ചിയാനി സ്വയം പ്രഖ്യാപിച്ചത്. സൈന്യത്തിന്റെ പിന്തുണയും ചിയാനിക്കുണ്ട്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ബസൂം ഇപ്പോഴും പ്രസിഡന്റ്ഷ്യല്‍ ഗാര്‍ഡ്സിന്റെ തടവിലാണ്. അതേസമയം സ്വയം പ്രഖ്യാപിത ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് നൈജറില്‍ സൈനിക കേന്ദ്രമുള്ള ഫ്രാന്‍സ് വ്യക്തമാക്കി. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുനഃസ്ഥാപിക്കണമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതിനിടെ അട്ടിമറിയെ റഷ്യയിലെ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യവ്ഗിനി പ്രിഗോഷിന്‍ അഭിനന്ദിച്ചു. അട്ടിമറിയെ അനുകൂലിച്ചും എതിര്‍ത്തും രാജ്യത്ത് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. ഭരണപക്ഷ പാര്‍ട്ടിയുടെ ഓഫിസടക്കം തകര്‍ക്കുകയും ഒട്ടേറെ വാഹനങ്ങള്‍ കത്തിച്ചു. തലസ്ഥാനമായ നിയാമിയിലും   സംഘര്‍ഷം രൂക്ഷമാണ്.