ചിത്രം: AP

ചിത്രം: AP

ജര്‍മനിയില്‍ നിന്നും ഈജിപ്തിലേക്ക് മൂവായിരത്തോളം കാറുകളുമായി പോയ കപ്പല്‍ലിന് തീപിടിച്ച് ഇന്ത്യക്കാരനായ നാവികന്‍ മരിച്ചു. 22 പേര്‍ക്ക് പരുക്കേറ്റു. ഫ്രിമാന്‍ഡില്‍ ഹൈവേ എന്ന ചരക്കുകപ്പലാണ് നെതര്‍ലന്‍ഡിന്റെ വടക്കേ മുനമ്പില്‍ വച്ച് തീപിടിച്ചത്. 2857 കാറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 25 എണ്ണം ഇലക്ട്രിക് കാറുകളായിരുന്നു. ഇലക്ട്രിക് കാറുകളിലൊന്നില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 

തീയണയ്ക്കാന്‍ ശ്രമിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍, ചിത്രം: AP

 

ചൊവ്വാഴ്ച രാത്രിയോടെ ഏയിംലന്‍ഡിന് 27 കിലോമീറ്റര്‍ അകലെ സഞ്ചരിക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാന്‍ കപ്പല്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ കടലില്‍ ചാടിയാണ് ആളുകള്‍ രക്ഷപെട്ടത്. പരുക്കേറ്റവരെ ഹെലികോപ്ടറില്‍ കരയിലെത്തിച്ച് വൈദ്യസഹായം നല്‍കുകയായിരുന്നു. പലരും പുകശ്വസിച്ച് അവശനിലയിലായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെയും ചിലര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. തീയും പുകയും കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞശേഷമേ അണയൂ എന്നാണ് ഡച്ച് കോസ്റ്റ് ഗാര്‍ഡ് പറയുന്നത്. 

 

Massive fire breaks out on board of cargo ship off Dutch coast; Indian sailor dies, 22 injured