അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ (ഫയല്‍ ചിത്രം), hindustan times

അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ (ഫയല്‍ ചിത്രം), hindustan times

എവറസ്റ്റ് പര്‍വതം കാണുന്നതിനായി അഞ്ച് വിനോദസഞ്ചാരികളുമായി പുറപ്പെട്ട ഹെലികോപ്ടര്‍ നേപ്പാളിലെ ലാംജുറയില്‍ തകര്‍ന്ന് വീണു. മെക്സിക്കന്‍ സ്വദേശികളായ അഞ്ചുപേരും പൈലറ്റുമാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആറുപേരും മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യ വാണിജ്യ ഹെലികോപ്ടായ 'ദ് മനാങ് എയറാ'ണ് തകര്‍ന്ന് വീണത്. 

 

എവറസ്റ്റ് കണ്ട േശഷം സഞ്ചാരികളുമായി കാഠ്മണ്ഡുവിലേക്ക് തിരിക്കുന്നതിനിടെ രാവിലെ 10.15 ഓടെ ഹെലികോപ്ടറിന് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ചിഹാന്‍ദണ്ഡയില്‍ നിന്നും കോപ്ടറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. കോപ്ടറിലുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

6 people, including five Mexicans, die in  helicopter crash; wreckage recovered