ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനിലെ വിന്‍ഡ്സര്‍ കാസിലിലെത്തിയ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ സ്വീകരിച്ച് ചാള്‍സ് മൂന്നാമന്‍ രാജാവ്.കൊട്ടാരത്തിലെത്തിയ ജോ ബൈഡനെ ഹസ്തദാനം നല്‍കിയാണ് ചാള്‍സ് രാജാവ് സ്വീകരിച്ചത്.
ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഇരു രാജ്യങ്ങളുടേയും ദേശീയ ഗാനം ബാന്‍ഡ് സംഘങ്ങള്‍ വായിച്ചു. അതിനൊപ്പമാണ് ഇരുവരും നടന്നു നീങ്ങിയത്. ഹസ്തദാനം നല്‍കിയ ശേഷം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ചാള്‍സ് രാജാവിന്‍റെ ചുമലില്‍ തട്ടിസ്നേഹം പ്രകടിപ്പിച്ചു. ഇതാണ് വിവാദമായത്. എന്നാല്‍ പ്രോട്ടോകോള്‍ ലംഘനമായി വിലയിരുത്തുന്നില്ലെന്നാണ് ബക്കിങ് ഹാം കൊട്ടാരത്തില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. രാജാവ് വളരെ ശാന്തനും സന്തോഷവാനുമായിരുന്നു. ബൈഡന്‍റെ പ്രവര്‍ത്തിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചില്ലെന്നുമാണ് പുറത്തുവരുന്ന വിവരം.ഇതിനുമുന്‍പും ചാള്‍സ് രാജാവും ജോ ബൈഡനും നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്.