ചിത്രം; bloomberg
ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ക്കകം മെറ്റയുടെ ത്രെഡ്സിനെതിരെ പോര് പ്രഖ്യാപിച്ച് ട്വിറ്റര്‍. ട്വിറ്ററിന്റെ ബൗദ്ധിക സ്വത്തവകാശങ്ങള്‍ ത്രെഡ്സ് ലംഘിച്ചുവെന്നാണ് പരാതി. ട്വിറ്ററിന്റെ വിപണിരഹസ്യങ്ങളറിയാവുന്നവരെ ത്രെഡ്സില്‍ നിയമിച്ചതും ശരിയല്ലെന്ന് മസ്കിന്റെ അഭിഭാഷകന് അലക്സ് സ്പിറോ സക്കര്‍ബര്‍ഗിനയച്ച കത്തില്‍ പറയുന്നു.
മല്‍സരം നല്ലതാണെന്നും എന്നാല്‍ ചതിക്കുന്നത് നല്ല കാര്യമല്ലെന്നുമായിരുന്നു നിയമനടപടിയുടെ വാര്‍ത്തയോടുള്ള മസ്കിന്റെ പ്രതികരണം. എന്നാല്‍ ത്രെഡ്സിന്റെ എഞ്ചിനീയറിങ് സംഘത്തില്‍ ട്വിറ്ററിലെ ഒരു മുന്‍ ജീവനക്കാരന് പോലുമില്ലെന്ന് മെറ്റ വക്താവ് ആന്‍ഡി സ്റ്റോണ്‍ വ്യക്തമാക്കി. പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ മുപ്പത് മില്യണ്‍ പേരാണ് ത്രെഡ്സില്‍ അക്കൗണ്ട് തുടങ്ങിയത്. ട്വിറ്ററിന് സമാനമായി ആളുകള്‍ക്ക് ടെക്സ്റ്റും ചിത്രങ്ങളും ലിങ്കുകളും പങ്കുവയ്ക്കാനും സന്ദേശങ്ങള്‍ക്ക് ട്വിറ്ററിലേത് പോലെ തന്നെ മറുപടി നല്‍കാനും കഴിയും. അതേസമയം, മസ്കിന്റെ ട്വിറ്ററിന് പറ്റിയ എതിരാളിയായി ത്രെഡ്സ് മാറിയിട്ടില്ലെന്നും ട്വിറ്ററിന്റെ സ്ഥാനം കൈവശപ്പെടുത്താനാവില്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
Twitter accuses rival Threads of stealing trade secrets, threatens to sue