pakpmrainviral2306

പ്രോട്ടോകോള്‍ ഉദ്യോഗസ്ഥയുടെ കയ്യില്‍ നിന്നും കുട വാങ്ങി ഉദ്യോഗസ്ഥയെ മഴ നനയാന്‍ വിട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ വിഡിയോ വൈറലാകുന്നു. പാരിസിൽ നടക്കുന്ന ദ്വിദിന ന്യൂ ഗ്ലോബൽ ഫിനാൻസിംഗ് ഉടമ്പടി ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.

 

മഴയത്ത് കാറില്‍ വന്നിറങ്ങിയ അദ്ദേഹത്തെ അനുഗമിക്കാന്‍ കുടയുമായി എത്തിയതായിരുന്നു ഉദ്യോഗസ്ഥ. എന്നാല്‍ വനിതാ ഉദ്യോഗസ്ഥയോടൊപ്പം നടന്ന അദ്ദേഹം പിന്നാലെ ഉദ്യോഗസ്ഥയോട് എന്തോ പറഞ്ഞ ശേഷം അവരുടെ കൈയ്യില്‍ നിന്നും കുടവാങ്ങി ഒറ്റയ്ക്ക് നടക്കുന്നതും മഴ കൊണ്ട് പിന്നാലെ ഉദ്യോഗസ്ഥ മഴ നനഞ്ഞുകൊണ്ട് വരുന്നതും വിഡിയോയില്‍ കാണാം. വിഡിയോ വൈറലായതോടെ പ്രധാനമന്ത്രിയുടെ പെരുമാറ്റം സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയക്ക് വഴിവച്ചു.

 

പ്രധാനമന്ത്രിയുടെ പെരുമാറ്റം രാജ്യത്തിനു തന്നെ നാണക്കേടായി എന്നു കുറിച്ചും ആളുകള്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് വിഡിയോ ട്വീറ്റ് ചെയ്തത്.

 

Shehbaz Sharif leaves woman officer in rain