ചിത്രം: Reuters
പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയോടെ നിങ്സിയ പ്രവിശ്യയിലാണ് അപകടമുണ്ടായതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു. യിന്‍ച്വാനിലെ ബാര്‍ബിക്യു റസ്റ്റൊറന്റില്‍ ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തിനിടെ റസ്റ്റൊറന്റിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ച് ചീളുകള്‍ തുളഞ്ഞ് കയറിയാണ് പലര്‍ക്കും പരുക്കേറ്റത്. 2015 ല്‍ ടിയാന്‍ജിനിലുണ്ടായ അപകടത്തില്‍ 173 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
Gas explosion in China; 31 killed