മാനിനെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ നമുക്കാദ്യം മനസില്‍ വരിക പുല്ലു തിന്ന് മേഞ്ഞു നടക്കുന്ന മാനിന്‍റെ ചിത്രമാണ്. ഇവിടെ വൈറലായ മാന്‍ വേറെ ലെവലാണ്. വഴിയരികല്‍ നിന്ന് വളരെ അനായാസമായി കഴിക്കുകയാണ്,പുല്ലല്ല,പാമ്പിനെയാണെന്ന്  മാത്രം. ചുറ്റുമുള്ളതൊന്നും കാണാതെ ആസ്വദിച്ച് ആണ് കഴിക്കുന്നത്.യാത്രക്കിടെ യാദ്യശ്ചികമായാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സാമാന്യം നീളമുള്ള ഒരു പാമ്പിനെ സാവാധാനം ചവച്ചരച്ച് മുഴുവനായി കഴിക്കുകയാണ് മാന്‍. ഐഎഫ്എസ്  ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം വിഡീയോ വൈറലായി.