ചിത്രം:NDTV

ചിത്രം:NDTV

ന്യൂകാലിഡോണിയയില്‍ അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഫിജിയിലടക്കം സുനാമി മുന്നറിയിപ്പ്. ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലോയല്‍റ്റി ദ്വീപിലാണ് ഉണ്ടായത്. 10 കിലോ മീറ്റര്‍ ആഴത്തില്‍ ഭൂകമ്പത്തിന്റെ തീവ്രതയെത്തിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ന്യൂകാലിഡോണിയ, ഫിജി, വനുട്ടു എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഫ്രഞ്ച് അധീനപ്രദേശമായ ന്യൂ കാലിഡോണിയ ഓസ്ട്രേലിയയ്ക്ക് കിഴക്കായാണ് സ്ഥിതിചെയ്യുന്നത്. 

 

Tsunami alert after 7.7 magnitude earthquake in New Caledonia