ബ്രിട്ടനില്‍ രാജകീയ കിരീടധാരണച്ചടങ്ങിലുപയോഗിക്കുന്ന സ്വര്‍ണരഥങ്ങള്‍ നേരിട്ട് കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. 1690കളില്‍ പണികഴിപ്പിച്ച ശില്‍പചാതുരി വെസ്റ്റ്മിന്സ്റ്റര്‍ ആബിയിലാണ് കാഴ്ചയ്ക്ക് ഒരുക്കിയിരിക്കുന്നത്. ഡയാന രാജകുമാരിയുടെ വിവാഹച്ചടങ്ങിലുപയോഗിച്ച രഥങ്ങളടക്കമാണ് പ്രദര്‍ശിപ്പിക്കുക.

 

കേടുപാടുകളൊന്നുമില്ലാതെ, അതേ വര്‍ണത്തിളക്കത്തില്‍ ഇന്നും വിസ്മയക്കാഴ്ചയൊരുക്കി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച സ്വര്‍ണരഥങ്ങള്‍. ഈ മൂന്ന് സ്വര്‍ണരഥങ്ങളിലൊന്നിലേറി ജനസാഗരങ്ങള്‍ക്കിടയിലൂടെ ചാള്‍സ് രാജാവ് നീങ്ങുന്നത് കാണികള്‍ക്ക് മനക്കോട്ട കെട്ടാം. രഥങ്ങള്‍ ലണ്ടനില്‍ എത്തിച്ചിരിക്കുന്നത് കാഴ്ച്ചയ്ക്ക് മാത്രമാണ്. ചാള്‍സ് രാജാവ് ഇതിലൊന്നിലേറുക ജനമനസ്സുകളിലെ ഭാവനയില്‍ മാത്രം. നൂറ്റാണ്ടുകളായി കിരീടധാരണത്തിന് ഉപയോഗിച്ച് കൊണ്ടിരുന്ന ഈ രഥങ്ങളായിരിക്കില്ല ഇത്തവണ ഉപയോഗിക്കുക.

 

എലിസബത്ത് രാജ്ഞിയുടെ എണ്‍പതാം പിറന്നാളിനോടനുബന്ധിച്ച് നിര്‍മിച്ച, ആറ് കുതിരകള്‍ വഹിക്കുന്ന വജ്രരഥത്തിലാകും ചാള്‍സ് രാജാവും ഭാര്യ കാമിലയും കിരീടധാരണച്ചടങ്ങിലെത്തുക.

 

The public gets an opportunity to see the golden chariots in person