charles

TAGS

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണത്തിന് ബ്രിട്ടന്‍ ഒരുങ്ങുമ്പോള്‍ തെരുവുകളിലും ആഘോഷമാണ്. രാജാവിന്റെയും രാജ്ഞിയുടെയും പേരില്‍ പ്രത്യേക ബിയറും ചായയും മുതല്‍ ബിസ്കറ്റും പാവകളും വരെ വിപണികളില്‍ നിറഞ്ഞു.

റിട്ടേണ്‍ ഓഫ് ദ് കിങ് അഥവാ രാജാവിന്റെ തിരിച്ചുവരവ്. ചാള്‍സ് മൂന്നാമന്റെ കിരീടധാരണത്തോട് അനുബന്ധിച്ച് വിന്‍സറിലെ ഒരു ബ്രൂവറി പുറത്തിറക്കിയ ബിയറാണിത്. ജീവിച്ചിരിക്കുന്ന ബ്രിട്ടീഷ് ജനതയില്‍ വലിയൊരു പങ്കും രാജ്ഞിയെ മാത്രമെ കണ്ടിട്ടുള്ളു. അതുകൊണ്ടാണ് രാജാവിന്റെ തിരിച്ചുവരവ് പ്രത്യേകം ആഘോഷിക്കുന്നതെന്ന് കമ്പനി പറയുന്നു. ബിയര്‍ മാത്രമല്ല, വൈനും ചായയും ഉണ്ട് രാജാവന്രെയും രാജ്ഞിയുടെയും പേരില്‍. ബിസ്കറ്റ് നിര്‍മാതാക്കളായ മക് വിറ്റി ചാള്‍സിന്റെയും  കാമിലയുടെയം പ്രകൃതി സ്നേഹത്തെ അദരിച്ച് ലിമിറ്റഡ് എഡിഷന്‍ ടിന്‍ ബിസ്കറ്റ് വിപണിയിലിറക്കി. കിരീടധാരണത്തിന് ശേഷം രാജാവും രാജ്ഞി്യും കൊട്ടാരത്തിലേക്ക് പോകുന്ന സ്വര്‍ണ രഥത്തിന്റെ രൂപമാണ് കളിപ്പാട്ട നിര്‍മാതാക്കളായ മാച്ച്ബോക്സ് അവതരിപ്പിച്ചത്. കാര്‍ഡ് ഗെയിം കമ്പനിയായ ടോപ് ട്രംപ്സ് കിങ് ആന്‍ഡ് ക്വീന്‍ എന്ന പേരില്‍ പുതിയ പതിപ്പ് അവതരിപ്പിച്ചു. ആഞ്ജലീന ജോളി, എമ്മ തോംസണ്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ക്ക് തൊപ്പികള്‍ തയാറാക്കിയ ജസ്റ്റിന്‍ സ്മിത്ത് അക്ഷരങ്ങള്‍ ഉപയോഗിച്ച്  രാജാവിന്റെ കിരീട മാതൃകകള്‍ വിപണിയില്‍ എത്തിച്ചു.. കപ്പുകള്‍, പ്ലേറ്റ്, ടവലുകള്‍, പാവകള്‍ തുടങ്ങി ഒട്ടേറെ ഉല്‍പന്നങ്ങള്‍ രാജാവിന്റെ കിരീടധാരണ സ്പെഷലായി വിപണി പിടിക്കുന്നുണ്ട്. 

As Britain prepares for the coronation of King Charles III, the streets are also in celebration