ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ അടക്കം പലയിടത്തും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. വീടുകള്‍ വ്യാപകമായി കൊള്ളയടിക്കപ്പെടുന്നുണ്ട്. ഭക്ഷണവും വെള്ളവും അടക്കം അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം രൂക്ഷമായി.
കലാപം തുടങ്ങി നാലാംദിവസമാണ് വെടിനിര്‍ത്തലിന് സൈന്യവും ആര്‍.എസ്.എഫും തയാറായത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതടക്കം മാനുഷികമായ ആവശ്യങ്ങള്‍ക്കാണ് വെടിനിര്‍ത്തുന്നതെന്നും ഇരു വിഭാഗങ്ങളും അറിയച്ചു. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നശേഷവും ഖര്‍ത്തൂമില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. വ്യോമാസേന ആസ്ഥാനത്തിന് സമീപം വലിയ സ്ഫോടനം നടന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം കലാപത്തെ തുടര്‍ന്ന് വിതരണ ശൃംഘല നിശ്ചലമായതോടെ മാനുഷിക പ്രശ്നങ്ങള്‍ രൂക്ഷമാണ്. മിക്ക ആശുപത്രികളില്‍ മരുന്നും ഓക്സിജനും ഉള്‍പ്പെടെ അവശ്യവസ്തുക്കളില്ല. വൈദ്യുതി തടസം കൂടിയായതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാല്‍ വീടുകളില്‍ കഴിയുന്നവരും പട്ടിണിയുടെ വക്കിലാണ്.
അതിനിടെ ആര്‍.എസ്.എഫ്. വീടുകള്‍ കയറി ഭീഷണിപ്പെടുത്തി ഭക്ഷ്യവസ്തുക്കളും വെള്ളവും അടക്കം തട്ടിക്കൊണ്ടു കൊണ്ടുപോകുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രശ്നപരിഹാരത്തിന് ഇരുവിഭാഗങ്ങളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്ന് സുഡാനിലെ യു.എന്‍. പ്രത്യേക പ്രതിനിധി പറഞ്ഞു.
Sudan declares 24-hour ceasefire